കുതിരാന്‍ തുരങ്കം നിർമാണം ഉടൻ പൂർത്തിയാക്കണം; കേന്ദ്രത്തിന് മന്ത്രി ജി സുധാകരന്‍ കത്തയച്ചു
തിരുവനന്തപുരം > ദേശീയപാത 544 ലെ മണ്ണൂത്തി - വാളയാര് റീച്ചിലെ കുതിരാന് തുരങ്കത്തിന്റെ നിര്മ്മാണം നീളുന്നതിലുള്ള സംസ്ഥാന സര്ക്കാരിന്റെ ആശങ്ക കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്ഗഡ്കരിയെ അറിയിച്ചു. നിര്മ്മാണം ഉടന് പൂര്ത്തീകരിക്കാന് ആവശ്യമായ ഇടപെടല് ഉണ്ടാകണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടതായും മന്ത്രി ജി സുധാകരന് അറിയിച്ചു.
കുതിരാന് തുരങ്കവുമായി ബന്ധപ്പെട്ട് നിയമസഭയില് ചീഫ് വിപ്പ് ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടിയായി കേന്ദ്ര സര്ക്കാരിന് കത്തയയ്ക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കരാര് കമ്പനിയുടെ വീഴ്ചകള് ചൂണ്ടിക്കാട്ടിയും എന്.എച്ച്.എ.ഐ അധികൃതകരുടെ ഇടപെടലുകള് സംബന്ധിച്ചും സംസ്ഥാന സര്ക്കാരിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിച്ചത്.
നിര്മ്മാണ പ്രവര്ത്തനങ്ങള് സമയബന്ധിതമായി പൂര്ത്തീകരിക്കുന്നതിന് വീഴ്ച വരുത്തിയ കരാര് കമ്പനിയെ ഒഴിവാക്കണമെന്നും പ്രസ്തുത കമ്പനിയെ കരിമ്പട്ടികയില് പെടുത്തണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടതായി മന്ത്രി ജി സുധാകരന് അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3bLtQom
Comments