വെബിനാർ അലങ്കോലമാക്കാൻ സംഘപരിവാർ ശ്രമം:ലോയേഴ്‌സ് യൂണിയൻ പ്രതിഷേധിച്ചു

ന്യുഡൽഹി> കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംഘടിപ്പിച്ച വെബിനാറിൽ കിസാൻ സഭ ജോയിന്റ് സെക്രട്ടറി ഡോ. വിജു കൃഷ്ണന്റെ പ്രഭാഷണം തടസ്സപ്പെടുത്താൻ സംഘപരിവാർ സൈബർ ഗുണ്ടകൾ നടത്തിയ ശ്രമത്തെ ലോയേഴ്സ് യൂണിയൻ അപലപിച്ചു.

തിങ്കളാഴ്ച സൂം വഴി സംഘടിപ്പിച്ച വെബിനാറിൽ നുഴഞ്ഞുകയറിയാണ് പ്രസംഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്. ജനാധിപത്യ വിരുദ്ധവും ഭീരുത്വം നിറഞ്ഞതുമായ ഈ ഗുണ്ടായിസം അവരുടെ അസഹിഷ്ണുതയുടെ പ്രതിഫലനമാണെന്നു യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ.പി വി സുരേന്ദ്രനാഥ് പ്രസ്താവനയിൽ പറഞ്ഞു.

കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങളെ ആശയപരമായി നേരിടാനുള്ള സംഘപരിവാറിന്റെ കഴിവുകേടാണ് പ്രകടമാകുന്നത്. അതിക്രമത്തിനു മുതിർന്നവർക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കുമെന്നും അഡ്വ.പി വി സുരേന്ദ്രനാഥ് വ്യക്തമാക്കി. യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ.സി പി പ്രമോദും അക്രമത്തെ അപലപിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3hLs0Vq

Comments

Archive

Contact Form

Send