എല്ലാ വൈദ്യശാസ്ത്രശാഖകളുടെയും കഴിവുകൾ ഉപയോഗപ്പെടുത്തണം: - വി എസ് സുനിൽകുമാർ
തൃശൂർ
എല്ലാ വൈദ്യശാസ്ത്രശാഖകളുടേയും കഴിവുകളെ സമൂഹത്തിനായി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. കോവിഡ് ചികിത്സയടക്കമുളള രംഗങ്ങളിൽ അംഗീകൃത വൈദ്യശാസ്ത്രശാഖകളെ അകറ്റിനിർത്താനാവശ്യപ്പെടുന്നത് ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധവും അശാസ്ത്രീയവുമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുർവേദത്തിലെ ചില വിഭാഗങ്ങളിലെ വിദഗ്ധർക്ക് ശസ്ത്രക്രിയ നടത്തുന്നതിന് സർക്കാർ അംഗീകാരം നൽകിയത് എതിർക്കുന്നത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. വിജയൻ നങ്ങേലിൽ അധ്യക്ഷനായി. മേയർ എം കെ വർഗീസ് മുഖ്യാതിഥിയായി. കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യൻ ഡോ. പി എം വാരിയർ, വൈദ്യരത്നം ഔഷധശാല എംഡി ഡോ. ഇ ടി നീലകണ്ഠൻ മൂസ് എന്നിവർ സംസാരിച്ചു. ടി എൻ പ്രതാപൻ എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കൗൺസിലർ വിനോദ് പൊളളഞ്ചേരി, ഡിഎംഒ ഡോ. സലജകുമാരി, ഡോ. രാമനാഥൻ, ഡോ. ശ്യാം മോഹൻ, ഡോ. അർജുൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഡോ. വിജയൻ നങ്ങേലിൽ (പ്രസിഡന്റ്), ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി (ജന. സെക്രട്ടറി), ഡോ. മുഹമ്മദ് ബാപ്പു (ട്രഷറർ).
Credits Kerala || Deshabhimani Online News https://ift.tt/3qro7by
Comments