കര്‍ഷക ആത്മഹത്യക്ക് സര്‍ക്കാരിന്റെ സീല്‍; മുംബൈ സമര വേദിയില്‍ മലയാളി വിദ്യാര്‍ഥിയുടെ ചിത്രം

ന്യൂഡല്ഹി> കര്ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി മുംബൈയില് ഞായറാഴ്ച ആരംഭിച്ച ത്രിദിന കര്ഷക-തൊഴിലാളി മഹാസംഗമത്തില് ഏഴാം ക്ലാസുകാരി വരച്ച ചിത്രം കാര്ഷിക നിയമങ്ങള് ഉണ്ടാക്കുന്ന ദുരന്തങ്ങളുടെ നേര്ചിത്രമായി. കര്ഷക ആത്മഹത്യക്ക് സര്ക്കാരിന്റെ സീല് എന്ന പ്രമേയത്തില് ചിത്രം വരച്ചത് മുംബൈ വസായിലെ ഹര്ഷ ശ്രീജിയാണ്. കുടുംബസമേതം എഴുപത് കിലോമീറ്റര് റാലിയില് പങ്കെടുത്തു രാത്രിയോടെയാണ് കൊച്ചുമിടുക്കി സമര വേദിയില് എത്തിയത്. ആസാദ് മൈതാനിലേ മഹാസംഗമ വേദിയില് ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റിയാണ് സമൂഹ ചിത്രരചന നസംഘടിപ്പിച്ചത്



മുംബൈ വസയ് വെസ്റ്റിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഫിര്ദോസിന്റെയും ശ്രീജിയുടെയും മകളാണ് ഹര്ഷ.മലയാളി ചിത്രകാരനും കവിയുമായ ടി കെ മുരളീധരനും മകളും ചിത്രകാരിയുമായ കൃഷ്ണ മുരളീധരനും പരിപാടിയില് പങ്കെടുത്തു വരച്ച ചിത്രവും ശ്രദ്ധേയമായിരുന്നു.

മുംബൈയില് നടക്കുന്ന ത്രിദിന കര്ഷക-തൊഴിലാളി മഹാസംഗമത്തില് പങ്കെടുക്കാന് അഖിലേന്ത്യാ കിസാന്സഭയുടെ ആഭിമുഖ്യത്തില് ഇരുപതിനായിരത്തിലധികം കര്ഷകരും തൊഴിലാളികളുമാണ് ശനിയാഴ്ച വാഹന റാലിയായി നാസിക്കില് നിന്നും പുറപ്പെട്ടത്. ഞായറാഴ്ച മുംബൈയില് എത്തിയ മാര്ച്ചിന് ആവേശകരമായ സ്വീകരമാണ് ലഭിച്ചത്. വിവിധ മേഖലകളില് നിന്നായി നിരവധി മലയാളികളും റാലിയില് പങ്ക് ചേര്ന്നു.

ഞായറാഴ്ച രാത്രിയോടെ കര്ഷക -തൊഴിലാളി റാലി മുംബൈയിലെ അസാദ് മൈതാനത്തില് എത്തിച്ചേര്ന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് രാജ് ഭവന് മാര്ച്ചും നടക്കും.





Credits National || Deshabhimani ​Online ​News https://ift.tt/3sOnN8R

Comments

Archive

Contact Form

Send