മുസ്ലിം ലീഗ് കൂടുതൽ സീറ്റ് ചോദിക്കും: എം കെ മുനീർ
കോഴിക്കോട് > നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യകേരള യാത്രയിലെ പോസ്റ്ററിൽനിന്ന് തന്നെ ഒഴിവാക്കിയത് കാര്യമാക്കുന്നില്ല. പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിൽ മറ്റു കക്ഷികൾക്ക് ആശങ്കയുണ്ടാകേണ്ട ആവശ്യമില്ല. തെരഞ്ഞെടുപ്പിനെ നേരിടാൻ മുസ്ലിംലീഗ് സജ്ജമാണ്. സീറ്റുകളിൽ ലീഗിന്റെ നിലപാട് അറിയിക്കും.
സീറ്റിന്റെ പേരിൽ പ്രശ്നമുണ്ടാക്കാനോ മുന്നണിയെ ദുർബലപ്പെടുത്താനോ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3ogokwJ
Comments