കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഭാര്യയും പേഴ്‌സണല്‍ സെക്രട്ടറിയും മരിച്ചു

ബംഗളൂരു > കേന്ദ്രമന്ത്രി ശ്രീപദ് വൈ നായിക്കും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്പ്പെട്ടു. ഭാര്യ വിജയ ശ്രീപദ് നായിക്കും മന്ത്രിയുടെ പേഴ്സണല് സെക്രട്ടറിയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു.

കര്ണാടകത്തിലെ അങ്കോള ഗ്രാമത്തിന് സമീപത്തുവച്ചായിരുന്നു അപകടം. യെല്ലാപ്പുരത്തുനിന്നും ഗോകര്ണ്ണത്തേക്ക് പോകുകയായിരുന്നു മന്ത്രിയും കുടുംബവും. വാഹനം ഏതാണ്ട് പൂര്ണമായും നശിച്ചന്നു പൊലീസ് പറഞ്ഞു. സംഭവത്തില് പൊലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു.

68കാരനായ ശ്രീപദ് നോര്ത്ത് ഗോവയില്നിന്നുള്ള എംപിയാണ്.




Credits National || Deshabhimani ​Online ​News https://ift.tt/3scE8DP

Comments

Archive

Contact Form

Send