കാട്ടാന കിണറ്റില്‍ വീണു; രക്ഷകരായി വനപാലകർ

മുക്കം> ആനക്കാം പൊയിലിനടുത്ത തേൻപാറ തൊണ്ണൂറില് കാട്ടാന കിണറ്റില് വീണു. 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് ആന വീണത്. വനപാലകരും നാട്ടുകാരും പൊലീസും ചേർന്ന് വെള്ളിയാഴ്ച രാത്രി ഏഴരയോടെ രക്ഷപ്പെടുത്തി.

പ്രദേശത്ത് വേലികെട്ടുന്ന ജീവനക്കാരാണ് വ്യാഴാഴ്ച വൈകിട്ട് ആനയെ കിണറ്റിൽ കണ്ടത്. എപ്പോഴാണ് വീണതെന്നറിയില്ല. രണ്ടു ദിവസംമുമ്പ് വീണതെന്നാണ് കരുതുന്നത്. എസ്റ്റേറ്റ് മേഖലയായതിനാൽ വിവരം പുറത്തറിയാന് വൈകി. വെള്ളിയാഴ്ച രാവിലെ മുതൽ വനം വകുപ്പ്, പൊലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് എന്നിവയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ ശ്രമത്തിനൊടുവിലാണ് ആനയെ രക്ഷപ്പെടുത്തിയത്. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കിണറിന് സമാന്തരമായി കുഴിയെടുത്താണ് ആനയെ പുറത്തെത്തിച്ചത്. ഡിഎഫ്ഒ രാജീവന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.

നേരത്തെ ആൾത്താമസമുള്ള പ്രദേശമായിരുന്നു ഇവിടം. കാട്ടാനശല്യം കാരണം ആളുകൾ താമസമൊഴിഞ്ഞു. പ്രദേശത്തെ ജനവാസ മേഖലയിലെല്ലാം കാട്ടാനശല്യം രൂക്ഷമാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hyMWyV

Comments

Archive

Contact Form

Send