‘മിർസാപുർ’ വിലക്കണമെന്ന ഹർജിയിൽ നോട്ടീസ്
ന്യൂഡൽഹി > ആമസോണ് പ്രൈമിലെ ജനപ്രിയ വെബ്സീരിസ് ‘മിർസാപുർ’ വിലക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്രസർക്കാരിനും ആമസോണിനും നിര്മാതാക്കള്ക്കുമാണ് നോട്ടീസ്. ഉത്തർപ്രദേശിലെ മിർസാപുർ ജില്ലയെ അപകീർത്തിപ്പെടുത്തുന്നുവെന്നാണ് ആരോപിച്ച്. മിർസാപുർ സ്വദേശി സുജീത്കുമാർസിങ്ങാണ് കോടതിയെ സമീപിച്ചത്.
പൂർവാഞ്ചൽ മേഖലയിലെ മാഫിയാസംഘങ്ങളുടെ തേർവാഴ്ചയാണ് വെബ്സീരിസിന്റെ പ്രമേയം. ബിജെപി നേതാക്കൾ നേരത്തേ മിർസാപുരിന് എതിരെ രംഗത്തെത്തിയിരുന്നു.
Credits National || Deshabhimani Online News https://ift.tt/3sJQsM8
Comments