കര്‍ഷകരുടെ സമാന്തര പരേഡില്‍ അണിചേരും: എസ്എഫ്‌ഐ

തിരുവനന്തപുരം> റിപ്പബ്ലിക് ദിനത്തില് രാജ്യത്തെ കര്ഷകര് നടത്തുന്ന ട്രാക്ടര് പരേഡിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ കര്ഷകര് നടത്തുന്ന സമാന്തര പരേഡില് എസ്എഫ്ഐ പ്രവര്ത്തകരും അണിചേരും.കര്ഷക ദ്രോഹ നിയമങ്ങള് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒന്നര മാസക്കാലമായി രാജ്യത്തെ കര്ഷകര് നടത്തുന്ന സമരത്തിന് നേരെ കണ്ണടയ്ക്കുകയാണ് കേന്ദ്രം. തുടരെത്തുടരെ ചര്ച്ചകള് നടത്തുന്നുണ്ടെങ്കിലും കര്ഷകരുടെ ന്യായമായ ആവശ്യങ്ങള് അംഗീകരിക്കാനോ, നിയമങ്ങള് പിന്വലിക്കാനോ കേന്ദ്ര സര്ക്കാര് തയ്യാറാകുന്നില്ല.

കേരളത്തില് സംയുക്ത കര്ഷക സമിതിയുടെ നേതൃത്വത്തില് പഞ്ചായത്ത് അടിസ്ഥാനത്തില് സംഘടിപ്പിക്കുന്ന കര്ഷകരുടെ സമാന്തര റാലിയില് വിദ്യാര്ഥികള് പങ്കാളികളാകും. മുഴുവന് എസ്എഫ്ഐ പ്രവര്ത്തകരും ഇതില് പങ്കാളികളായി കര്ഷക സമരത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്ദേവ്, പ്രസിഡന്റ് വി എ വിനീഷ് എന്നിവര് പ്രസ്താവനയില് അഭ്യര്ഥിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3c83EEA

Comments

Archive

Contact Form

Send