തടവുകാരുടെ വേതന വർധന പരിഗണനയിൽ: ഇ പി ജയരാജന്‍
കണ്ണൂർ> തടവുകാരുടെ വേതനം വർധിപ്പിക്കുന്നത് ഗൗരവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. തടവുകാർക്ക് ഭാവിയെക്കുറിച്ച് പ്രതീക്ഷ നൽകാൻ കഴിയുന്ന സ്ഥാപനങ്ങളായി ജയിലുകളെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ ഹരിത ജയിൽ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.
ജയിൽ ചട്ടങ്ങളും നിയമങ്ങളും തടവുകാരുടെ കർമശേഷി നശിപ്പിക്കാനല്ല. അവരെ നല്ല മനുഷ്യരാക്കി മാറ്റാനാണ്. തെറ്റുചെയ്തവരുടെ മാനസിക പരിവർത്തനമാണ് ജയിലുകളിൽ നടക്കേണ്ടത്. ജയിൽ വകുപ്പിൽ കാലോചിതമായി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾക്കെല്ലാം ഗുണഫലമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2LBkUXT
Comments