ഓൺലൈൻ ബിസിനസ്‌ തട്ടിപ്പ്‌: 
ഇടപാടുകാർക്ക്‌ വൻ തുക നഷ്ടമായി

ചെറുതോണി> ഓൺലൈൻ ബിസിനസിൽ പണം മുടക്കിയവർക്ക് കോടികൾ നഷ്ടപ്പെട്ടതായി പരാതി. പ്രമുഖ കമ്പനികളുടെ ഉപകരണങ്ങൾ വൻതോതിൽ വാങ്ങി ഓൺലൈനിലൂടെ വിൽപ്പന നടത്തുമ്പോൾ ലഭിക്കുന്ന ലാഭം നൽകുമെന്ന് വിശ്വസിപ്പിച്ചാണ് പണം അടപ്പിച്ചത്. ആമസോണിന്റെ പേരിലുള്ള വ്യാജ വെബ്സൈറ്റ് വഴിയായിരുന്നു തട്ടിപ്പ്. ഇവർക്ക് പല സ്ഥലങ്ങളിലും ഏജന്റുമാരുമുണ്ട്.

5,000 രൂപ അടയ്ക്കുന്നയാളിന് തന്റെ ഷെയർ ദിവസത്തിൽ പത്തുതവണ വരെ വിൽക്കാൻ അവസരം ലഭിക്കും. ഓരോ വിൽപ്പനയ്ക്കും 10 മുതൽ 40 രൂപവരെ ലാഭം കിട്ടും. അങ്ങനെ ദിവസം 400 രൂപവരെ അധികം ലഭിക്കും. ഈ തുക ഉപയോഗിച്ച് തുടർന്നും ബിസിനസ് ചെയ്യാം. ലാഭം മുതലിനോടുചേർത്ത് കണക്കിൽ കാണിക്കും. തുക പെട്ടെന്നു വർധിക്കുന്നതുകണ്ട് 50,000 മുതൽ അഞ്ചുലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്.
ആമസോണിന്റെ വെബ്സൈറ്റിൽ ലഭിച്ച സന്ദേശം.49000 രൂപ അയച്ചയാൾക്ക് 1,14,910 രൂപ ഉണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നു

ആമസോണിന്റെ വെബ്സൈറ്റിൽ ലഭിച്ച സന്ദേശം.49000 രൂപ അയച്ചയാൾക്ക് 1,14,910 രൂപ ഉണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നു

ആദ്യം ചെറിയ തുക അടച്ചവർക്ക് ലാഭമടക്കം ലഭിക്കുകയും ചെയ്തു. ഇങ്ങനെ ലാഭം കിട്ടിയവർ കൂടുതൽ തുകയടച്ചു. കടം വാങ്ങിയും പണയംവച്ചും പണമടച്ചവരുണ്ട്. ഏജന്റുമാരുടെ നേതൃത്വത്തിൽ ഗ്രൂപ്പുകളായും ഒരാൾതന്നെ പല പേരിലും പല സിമ്മുകളിലൂടെയും പണമടച്ചു. പത്തുപേരെ ചേർത്താൽ ഒരു യൂണിറ്റിനുള്ള പണം കമീഷനായി ലഭിക്കും. ഇത്തരത്തിൽ ഏജൻസി വ്യവസ്ഥയിലും സ്ത്രീകളെ ഉൾപ്പെടെ ചേർത്തിട്ടുണ്ട്. നിരവധി വ്യാപാരികളും തട്ടിപ്പിനിരയായി.
ഓൺലൈൻ ഇടപാടായതുകൊണ്ട് പണം എപ്പോൾ വേണമെങ്കിലും തിരികെ ലഭിക്കുമെന്നാണ് കമ്പനി വെബ്സൈറ്റിൽ കാണിച്ചത്.

ഇടുക്കി മേഖലയിൽ രണ്ടുമാസം മുമ്പാണ് ബിസിനസ് ആരംഭിച്ചത്. ആദ്യം ചെറിയ തുകയടച്ച് ചേർന്നവർക്ക് അടച്ച തുകയും ലാഭവും ഓൺലൈനിലൂടെ ലഭിക്കുകയും ചെയ്തു. പ്രമുഖ കമ്പനികളുടെ ഫർണിച്ചർ, ഗൃഹോപകരണങ്ങൾ എന്നിവയുടെയെല്ലാം ചിത്രങ്ങൾ വെബ്സൈറ്റിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭമാണ് നിക്ഷേപകർക്ക് അധികമായി നൽകുന്നതെന്നാണ് അറിയിച്ചിരുന്നത്. ഒരാഴ്ചയായി വെബ്സൈറ്റ് തുറക്കാൻ കഴിയുന്നില്ല. ഇതോടെ പണം നിക്ഷേപിച്ചവർ അങ്കലാപ്പിലായി. വലിയ തോതിൽ ആളുകളെ ചേർത്ത ഏജന്റുമാരും ഒളിവിലാണ്. ഇടപാടു സംബന്ധിച്ച് ഒരു രേഖയും നിക്ഷേപകരുടെ കൈവശമില്ല. ഫോണിൽ വന്ന സന്ദേശങ്ങൾ മാത്രമാണ് രേഖ. ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെട്ടവർ ഇടുക്കി പ്രദേശങ്ങളിലുണ്ട്. പണം നഷ്ടപ്പെട്ടവരാരും ഇതുവരെ പരാതി നൽകിയിട്ടില്ല.


Credits Kerala || Deshabhimani ​Online ​News https://ift.tt/3opQJ4t

Comments

Archive

Contact Form

Send