കോവിഡ്‌ വാക്‌സിനേഷൻ; സംസ്ഥാനങ്ങൾ സജ്ജം

ന്യൂഡൽഹി > ഡൽഹിയിൽ ആദ്യഘട്ട വാക്സിനേഷൻ 16ന് തുടങ്ങും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് ആശുപത്രികളിൽ മാത്രം വാക്സിൻ നൽകും. ഡൽഹിയിൽ 89 സ്ഥലങ്ങളിലാണ് വാക്സിൻ നൽകുകയെന്ന് ആരോഗ്യമന്ത്രി സത്യേന്ദർജെയിൻ അറിയിച്ചു. ഇതിൽ 36 സർക്കാർ ആശുപത്രികളും 53 സ്വകാര്യആശുപത്രികളും ഉൾപ്പെടുന്നു. 12,13 തീയതികളിലായി ഡൽഹിയിൽ വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ മൂന്ന്ലക്ഷം ആരോഗ്യപ്രവർത്തകർക്കും ആറ് ലക്ഷം മുന്നണി പ്രവർത്തകർക്കും കുത്തിവയ്ക്കും. 50 വയസ്സിന് മുകളിലുള്ള 42 ലക്ഷം പേർക്കായിരിക്കും അടുത്തഘട്ടത്തിൽ മുൻഗണന. 50 വയസ്സിന് താഴെയുള്ള മറ്റ് രോഗങ്ങൾ ഉള്ളവർക്കും ഈ ഘട്ടത്തിൽ പരിഗണന നൽകും.

രാജസ്ഥാനിൽ ആദ്യഘട്ടത്തിൽ 4.5 ലക്ഷം പേർക്ക് വാക്സിൻ നൽകും. 16 മുതൽ തന്നെ വാക്സിനേഷൻ തുടങ്ങാനാകും. ആദ്യഘട്ട വാക്സിനേഷന് വേണ്ടി 282 സെഷൻ സൈറ്റുകൾ സജ്ജീകരിച്ചു. പശ്ചിമബംഗാളിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. വാക്സിൻ സൗജന്യമായിട്ടാകും നൽകുക. ഉത്തർപ്രദേശിൽ 75 ജില്ലകളിലെ 1,500 ഓളം കേന്ദ്രങ്ങളിൽ ആദ്യഘട്ട വാക്സിനേഷൻ സംഘടിപ്പിക്കും. തിങ്കളാഴ്ച സംസ്ഥാനത്ത് രണ്ടാം ഡ്രൈറൺ നടത്തും. ആദ്യഘട്ടത്തിൽ ഒമ്പത് ലക്ഷത്തോളം ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകും.

പകരക്കാർക്ക് വാക്സിൻ നല്കരുത്

ന്യൂഡൽഹി > കോവിഡ് വാക്സിൻ അർഹരായവര്ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന് കർശന നടപടിയെടുക്കാന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചു. യഥാർഥ ഗുണഭോക്താക്കളുടെ ‘പകരക്കാർ’ വാക്സിൻ എടുക്കുന്നത് തടയണം.

വാക്സിൻ രജിസ്ട്രേഷന് ആധാർ വിശദാംശങ്ങൾക്കൊപ്പം ഗുണഭോക്താക്കളുടെ മൊബൈൽ നമ്പരും ശേഖരിക്കണം. ആശയവിനിമയം മുഴുവൻ എസ്എംഎസ് വഴിയാകും. ആർക്ക്, എവിടെവച്ച്, ആര്, ഏത് വാക്സിൻ നൽകിയെന്നതിന്റെ ഡിജിറ്റൽ രേഖ സൂക്ഷിക്കണംമെന്ന് കോവിഡ് പ്രതിരോധത്തിന് രൂപീകരിച്ച ടെക്നോളജി, ഡാറ്റാ മാനേജ്മെന്റ് എംപവേർഡ് ഗ്രൂപ്പ് ചെയർമാൻ രാംസേവക് ശർമ ആവശ്യപ്പെട്ടു. കോവിഡ് വാക്സിൻ ഇന്റലിജൻസ് നെറ്റ്വർക്ക് (കോ–-വിൻ) സോഫ്റ്റ്വെയര് പ്രതിരോധ യജ്ഞത്തിന്റെ നട്ടെല്ലായി പ്രവര്ത്തിക്കും.



Credits National || Deshabhimani ​Online ​News https://ift.tt/2LapI6J

Comments

Archive

Contact Form

Send