തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലി; വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആർടിസി

തിരുവനന്തപുരം > ജനുവരി 11 മുതൽ 21 വരെ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കുളച്ചൽ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കേണ്ട ഉദ്യോ​ഗാർത്ഥികൾക്ക് കെഎസ്ആർടിസി വിപുലമായ യാത്രാ സൗകര്യം ഒരുക്കി. 1 0 ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള 48000ത്തിലധികം ഉദ്യോഗാർഥികൾ റാലിക്കെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എല്ലാ ദിവസവും 4000 ലധികം ഉദ്യോഗാർഥികൾക്ക് റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്ത് മടങ്ങേണ്ടി വരുമെന്നതിനാൽ, വിപുലമായ തയ്യാറെടുപ്പുകളാണ് കെ.എസ്.ആർ.ടി.സി നടത്തിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നും തിരുവനന്തപുരത്ത് എത്തുന്നതിനുള്ള യാത്രാസൗകര്യം ഏർപ്പെടുത്തണമെന്ന ആർമി റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് കെഎസ്ആർടിസി വിപുലമായ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

അതിരാവിലെ 5 മണി മുതൽ റിക്രൂട്ട്മെന്റ് റാലി ആരംഭിക്കുന്നതിനാൽ രാവിലെ 3 മണിമുതൽ തന്നെ ഉദ്യോഗാർഥികൾക്ക് പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് എത്തിച്ചേരുന്നതിനും തിരിച്ച് പോകുന്നതിനും ആവശ്യാനുസരണം ബസുകൾ സർവ്വീസ് നടത്തും. ആർമി റിക്രൂട്ട്മെന്റ് റാലിക്കായി ഉദ്യോഗാർത്ഥികളുള്ള എല്ലാ ജില്ലകളിൽ നിന്നും സാധാരണ സർവ്വീസുകൾക്ക് പുറമെ ഉദ്യോഗാർത്ഥികൾക്കായി അധിക സർവ്വീസുകളും ക്രമീകരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും. ഹെൽപ്പ് ഡസ്കുകളുമായി ബന്ധപ്പെടുന്നതിനുള്ള വിവരങ്ങൾ ചുവടെ നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളുമായും യാത്രാസൗകര്യം സംബന്ധിച്ച സംശയ നിവാരണത്തിനും അന്വേഷണത്തിനുമായി ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെടാവുന്നതാണ്.

കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയ സെൽ തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയുമായി ബന്ധപ്പെട്ട ഉദ്യോഗാർത്ഥികളുടെ യാത്രാ സംബന്ധമായ മുഴുവൻ സംശയ നിവാരണത്തിനായി പ്രത്യേക വാട്സാപ്പ് ഹെൽപ്പ് ഡെസ്കും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 8129562972 എന്ന വാട്സ്ആപ്പ് നമ്പരിൽ നിങ്ങളുടെ യാത്രാ സംബന്ധമായ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടി ലഭിക്കുന്നതാണ്.

ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details?id=com.keralasrtc.app

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

ഫേസ്ബുക് ലിങ്ക്- https://www.facebook.com/KeralaStateRoadTransportCorporation/

വാട്സാപ്പ് നമ്പർ - 8129562972

വെബ് സൈറ്റ് : www.keralartc.com

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799

ജില്ലാതല ഹെൽപ്പ് ഡെസ്ക്

തിരുവനന്തപുരം- 9495099902
കൊല്ലം - 9495099903
പത്തനംതിട്ട - 9495099904
ആലപ്പുഴ - 9495099905
കോട്ടയം - 9495099906
ഇടുക്കി - 9495099907
എറണാകുളം - 9495099908

കെ.എസ്.ആർ.ടി.സി തിരുവനന്തപുരം
Mobile: 9495099902
Landline: 0471-2323886
email - tvm@kerala.gov.in

വിവിധ ജില്ലകളിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ എൻക്വയറി നമ്പരുകൾ

തിരുവനന്തപുരം ജില്ല



Credits Kerala || Deshabhimani ​Online ​News https://ift.tt/3neDUbF

Comments

Archive

Contact Form

Send