കോതമംഗലം പള്ളി ഏറ്റെടുക്കേണ്ട: സിംഗിൾ ബെഞ്ച് വിധി തടഞ്ഞു
കൊച്ചി> കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു. സർക്കാരിന്റെ അപ്പിലിലാണ് ഡിവിഷൻ ബഞ്ച് വിധി. അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി കേസ് 15ന് പരിഗണിക്കും
ഓർത്തഡോക്സ് പക്ഷം ജില്ലാ കളക്ടർക്കെതിരെ സമർപ്പിച്ച കോടതിയലക്ഷകേസിലായിരുന്നു പള്ളി ഏറ്റെടുക്കാൻ സിംഗിൾ ബഞ്ച് വിധിച്ചത്.
ഈ മാസം 8നകം ഏറ്റെടുത്തില്ലെങ്കിൽ കേന്ദ്രസേന പള്ളി ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബഞ്ച് വിധി.പള്ളി ഏറ്റടുക്കുന്നതിന് സർക്കാർ മുന്നു മാസത്തെ സാവകാശമാണ് തേടിയത്. പള്ളി ഏറ്റെടുത്ത് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന് കളക്ടർക്കെതിരെ എടുത്ത കോടതിയലക്ഷ്യക്കേസാണ് കോടതി പരിഗണിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/39fQkv8
Comments