ഇടതുമുന്നണിയില്‍ തന്നെ ഉറച്ചുനില്‍ക്കും: എ കെ ശശീന്ദ്രന്‍
തിരുവനന്തപുരം> എന്സിപി ഇടതുമുന്നണിയില് തന്നെ ഉറച്ചുനില്ക്കുമെന്നും ടി പി പീതാംബരന്റെയും തന്റെയും നിലപാടില് വൈരുദ്ധ്യമില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിച്ച പാര്ട്ടി പ്രവര്ത്തകര്ക്കുളള സ്വീകരണയോഗത്തില് പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.
എന്സിപിയിലെ തര്ക്കം മുന്നണിയില് പരിഹരിക്കും. മുന്നണി മാറ്റം ചര്ച്ച ചെയ്യാന് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലേക്കില്ലെന്ന് ഉറപ്പിച്ച് ടി പി പീതാംബരനും നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു
Credits Kerala || Deshabhimani Online News https://ift.tt/3bqORV9
Comments