തേങ്കുറുശി കൊലപാതകം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
പാലക്കാട്> തേങ്കുറുശി ഇലമന്ദത്ത് അനീഷിനെ കൊലപ്പെടുത്തിയ കേസില് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി സുന്ദരന്റെ നേതൃത്വത്തില് അന്വേഷണസംഘം സംഭവ സ്ഥലം സന്ദര്ശിച്ചു. കൊലപാതകസമയത്ത് ഒപ്പമുണ്ടായിരുന്ന അനീഷിന്റെ സഹോദരന് അരുണിന്റെ മൊഴി വിശദമായി രേഖപ്പെടുത്തി. ശനിയാഴ്ച അനീഷിന്റെ ഭാര്യ ഹരിതയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും.
പരമാവധി തെളിവുകളും വിശദമായ മൊഴിയെടുപ്പുമാണ് ആദ്യഘട്ടത്തില് പൂര്ത്തിയാക്കുക. ഇതിന്റെ ഭാഗമായാണ് ദൃക്സാക്ഷികൂടിയായ സഹോദരന് അരുണിന്റെ മൊഴി ആദ്യമെടുത്തത്. കുഴല്മന്ദം പൊലീസ് ശേഖരിച്ച തെളിവുകളും വിശദമായി പരിശോധിക്കും.
ക്രൈംബ്രാഞ്ച് എസ്ഐ അച്യുതാനന്ദന്, എഎസ്ഐ പ്രഭാകരന്, ബാലകൃഷ്ണന്, വനിതാ സിപിഒമാരായ വിമല, അനിത എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/384xS9p
Comments