മിശ്രവിവാഹിതരായ ദളിത്‌ ദമ്പതികൾക്ക്‌ ‌ രണ്ടരലക്ഷം പിഴ; ക്ഷേത്രത്തിൽ കയറുന്നത്‌ വിലക്കി

ചെന്നൈ > തമിഴ്നാട്ടിലെ തിരുപത്തൂരിൽ മിശ്രവിവാഹിതരായ ദളിത് ദമ്പതികൾക്ക് ക്ഷേത്രത്തിൽ കയറുന്നത് വിലക്കിയും പിഴ ചുമത്തിയും നാട്ടുക്കൂട്ടം. പട്ടികജാതിയിലെ വ്യത്യസ്ത വിഭാ​ഗത്തില്പെട്ട കനകരാജ്(26), ജയപ്രിയ(23) ദമ്പതികള്ക്കാണ് പിഴ.

2018ൽ വിവാഹിതരായ ഇവർ ജയപ്രിയയുടെ കുടുംബത്തിന്റെ എതിർപ്പുകാരണം പുല്ലൂർ ഗ്രാമംവിട്ട് ചെന്നൈയിലാണ് താമസിച്ചിരുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജോലി നഷ്ടപ്പെട്ടാണ് ഇവര് ഗ്രാമത്തിലേക്ക് മടങ്ങി. വിവാഹസമയത്തു ചുമത്തിയ പിഴയാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്.



Credits National || Deshabhimani ​Online ​News https://ift.tt/39PvZNp

Comments

Archive

Contact Form

Send