സാവിത്രിയ്ക്കായി സ്‌നേഹക്കൂട്; എ എം ആരിഫ് എംപി താക്കോല്‍ കൈമാറി

ആലപ്പുഴ> ഇരുപതിലധികം ആടുകളോടൊന്നിച്ച് പഴന്തുണിയില് മറച്ച ഷെഡില് ആടുജീവിതം നയിച്ചിരുന്ന സാവിത്രിക്കായി നിര്മ്മിച്ച സ്നേഹക്കൂട് അഡ്വ.എ.എം.ആരിഫ് കൈമാറി.

മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപതാംവാര്ഡിലെ താമസക്കാരിയായ സാവിത്രിയ്ക്ക് സ്വന്തം വീടും പുരയിടവും നഷ്ടപ്പെട്ടതിനെ തുടര്ന്നാണ് ഒറ്റയ്ക്ക് കഴിയേണ്ടി വന്നത്.ഇലക്ഷന് പ്രചരണ സമയത്ത് ഇവരുടെ ദയനീയ സ്ഥിതി കണ്ട ജില്ലാ പഞ്ചായത്ത് മെമ്പര് അഡ്വ. ആര്.റിയാസാണ് വീട് നിര്മ്മിക്കുന്നതിന് നേതൃത്വം നല്കിയത്.പൊതുജനങ്ങളുടെ സഹായത്താലാണ് വീട് നിര്മ്മിച്ചത്.നിര്മ്മാണത്തിന്റെ വാര്ത്ത പുറത്ത് വന്നതോടുകൂടി മറ്റ് പ്രദേശങ്ങളില് നിന്നും ആവശ്യക്കാരുടെ വിളികള് വന്നുതുടങ്ങി. ഏതാണ്ട് 25 ന് മേല് ആളുകളുടെ ലിസ്റ്റായതായി റിയാസ് പറഞ്ഞു.

ആര്യാട് ഡിവിഷനില് മറ്റ് മാര്ഗ്ഗങ്ങള് വഴി വീട് നിര്മ്മിയ്ക്കാന് കഴിയാത്ത മുഴുവന് പേര്ക്കും വീട് നിര്മ്മിച്ചു നല്കുന്നതിന് സ്നേഹക്കൂട് എന്ന പേരില് ഒരു പദ്ധതി തന്നെ ആവിഷ്കരിച്ചതായി റിയാസ് പറഞ്ഞു.
സ്നേഹക്കൂട് പദ്ധതിയുടെ ഉദ്ഘാടനവും താക്കോല് കൈമാറല് ചടങ്ങും അഡ്വ.എ.എം.ആരിഫ് എം.പി. നിര്വ്വഹിച്ചു. പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റാണ് വീടിന്റെ നിര്മ്മാണ ചുമതല നിര്വ്വഹിച്ചത്.

ആര്യാട് ഡിവിഷനില് നടക്കുന്ന എല്ലാവിധ വികസന പ്രവര്ത്തനങ്ങളും നമ്മളൊന്ന് എന്ന പേരിലാകും നടക്കുക. നമ്മളൊന്ന് എന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിര്വ്വഹിച്ചു.
സന്നദ്ധ പ്രവര്ത്തനം നടത്തിയ തൊഴിലാളികളെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രന് ആദരിച്ചു. കയര് കോര്പ്പറേഷന് സമ്മാനിച്ച ബെഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി.അജിത്ത്കുമാര് സാവിത്രി സാവിത്രിയ്ക്ക് കൈമാറി.

ചടങ്ങില് ജില്ലാ പഞ്ചായത്ത് മെമ്പര് അഡ്വ.ആര് റിയാസ് അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്, ബ്ലോക്ക് ക്ഷേമകാര്യ ചെയര്പേഴ്സണ് സൂയമോള്, പഞ്ചായത്ത് വികസനകാര്യ ചെയര്മാന് എം.എസ്.സന്തോഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ മായസാജന്, ആര്.രജനി, വി.എസ്.ഗീതാകുമാരിടീച്ചര്, കെ.എസ്.ഹരിദാസ്, പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് മേഖലാ കമ്മിറ്റിയംഗങ്ങളായ വി.കെ.ഉല്ലാസ്, കെ.എം.താഹിര്, രമ്യ സനല്കുമാര്, ശ്യാംമോഹന്, ജോസ് ചാക്കോ തുടങ്ങിയവര് പങ്കെടുത്തു. ട്രസ്റ്റ് ജനറല് കണ്വീനര് പി.വിനീതന് സ്വാഗതവും ചെയര്മാന് കെ.വി.രതീഷ് നന്ദിയും പറഞ്ഞു.


ആര്യാട് ഡിവിഷനില് 'നമ്മളൊന്ന് '

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ എല്ലാത്തരം വികസന പ്രവര്ത്തനങ്ങളും കോര്ത്തിണക്കാനായി നമ്മളൊന്ന് എന്ന പരിപാടി ആവിഷ്കരിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര് അഡ്വ.ആര്.റിയാസ് പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഡിവിഷന് തലത്തില് വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ശില്പശാല നടത്തും.

ലോകമാകെ ശ്രദ്ധിക്കുന്ന നിലയിലുള്ള വികസനവും ജീവിത ശൈലിയുമാണ് നമ്മളൊന്ന് ലക്ഷ്യം വയ്ക്കുന്നത്. മണ്ണഞ്ചേരിയില് ചേര്ന്ന സമ്മേളനത്തില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പരിപാടി ഉദ്ഘാടനം ചെയ്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2XLmqct

Comments

Archive

Contact Form

Send