കേരളത്തിലെ എൻസിപി നേതാക്കളുമായി പവാർ ചർച്ച നടത്തും

മുംബൈ> കേരളത്തിലെ എൻസിപി നേതാക്കളുമായി അഖിലേന്ത്യ അധ്യക്ഷൻ ശരത് പവാർ ചർച്ച നടത്തും. ഫെബ്രുവരി ഒന്നിന് ഡൽഹിയിലായിരിക്കും ചർച്ചയെന്ന് മാണി സി കാപ്പൻ എംഎൽഎ അറിയിച്ചു. മുംബൈയിൽ പവാറുമായുള്ള ചർച്ചകൾക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചർച്ചയിൽ ടി പി പീതാംബരൻ,മന്ത്രി എ കെ ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻസിപി മത്സരിച്ച സീറ്റുകളൊന്നും വിട്ടുകൊടുക്കേണ്ടതില്ലെന്ന് പവാർ നിർദേശിച്ചതായും കാപ്പൻ പറഞ്ഞു. സീറ്റുകളെപ്പറ്റി ഇപ്പോൾ പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2YbFotm

Comments

Archive

Contact Form

Send