ബദൗന്‍ ബലാല്‍സംഗം: സ്ത്രീ വൈകുന്നേരം പുറത്തിറങ്ങിയതാണ് ആക്രമണത്തിന് കാരണമെന്ന് ദേശീയ വനിത കമ്മീഷന്‍ അംഗം
ന്യൂഡല്ഹി> യുപിയിലെ ബദൗനില് സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് സ്ത്രീവിരുദ്ധ പരാമര്ശനവുമായി ദേശീയ വനിതാ കമ്മീഷനംഗം.പകല് വൈകിയ സമയത്ത് കൊല്ലപ്പെട്ട സ്ത്രീ പുറത്തുപോയില്ലായിരുന്നെങ്കില് ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നെന്ന് ദേശീയ വനിതാ കമ്മീഷനംഗം ചന്ദ്രമുഖി പറഞ്ഞു.
'ആരൊക്കെ നിര്ബന്ധിച്ചിട്ടാണെങ്കിലും അവര് സമയം ശ്രദ്ധിക്കണമായിരുന്നു. വൈകി ഒരിക്കലും പുറപ്പെടരുത്. അവര് വൈകുന്നേരം തനിയെ പുറത്തിറങ്ങിയിരുന്നില്ലെങ്കിലോ കുടുംബാംഗത്തോടൊപ്പം പോയിരുന്നെങ്കിലോ രക്ഷിക്കാന് കഴിയുമായിരുന്നു എന്നെനിക്കുന്നു തോന്നുന്നു', ചന്ദ്രമുഖി മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു ചന്ദ്രമുഖിയുടെ പ്രതികരണം.
അതേസമയം ചന്ദ്രമുഖിയുടെ പ്രസ്താവനയെക്കുറിച്ചറിയില്ലെന്ന് വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്മ്മ പറഞ്ഞു.
ക്ഷേത്രദര്ശനത്തിനുപോയ അങ്കണവാടി ഹെല്പ്പറായ സ്ത്രീയാണ് ക്രൂരതയ്ക്ക് ഇരയായത്. ഞായറാഴ്ച വൈകിട്ടുമുതല് സ്ത്രീയെ കാണാതായി. പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷിച്ചില്ല.
എഫ്ഐആര് രജിസ്റ്റര് ചെയ്യുന്നതിലും പോസ്റ്റുമോര്ട്ടം നടത്തുന്നതിലും കാലതാമസം വരുത്തി.രാത്രി മൃതദേഹം വാഹനത്തില് കൊണ്ടുവന്ന് പ്രതികള് സ്ത്രീയുടെ വീട്ടിനുമുന്നില് ഉപേക്ഷിച്ചു. കിണറ്റില് വീണുകിടന്ന സ്ത്രീയെ രക്ഷിച്ച് കൊണ്ടുവന്നതാണെന്നാണ് ഇവര് നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞത്.
കാല് തല്ലിയൊടിക്കുകയും സ്വകാര്യഭാഗങ്ങളില് ലോഹദണ്ഡ് ഉപയോഗിച്ച് മുറിവേല്പ്പിക്കുകയും ചെയ്തിരുന്നു. രക്തസ്രാവം മൂലമാണ് മരണം. ബലാത്സംഗം നടന്നതായി ബദായൂം ചീഫ് മെഡിക്കല് ഓഫീസര് പറഞ്ഞു. അന്വേഷണത്തില് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരില് നടപടി എടുത്തതായി ജില്ലാ പൊലീസ് മേധാവി സങ്കല്പ് ശര്മ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3bjnRqW
Comments