കെ മുരളീധരനിൽ അവിശ്വാസം; വടകരയെ ഭയന്ന്‌ മുല്ലപ്പള്ളി

കോഴിക്കോട് > മുല്ലപ്പള്ളിക്ക് വടകരയിൽ മത്സരിച്ചുകൂടേ, ജന്മനാട്ടിൽ സ്ഥാനാർഥിയാകാൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ക്ഷണിക്കുകയാണ് ഒരുവിഭാഗം കോൺഗ്രസുകാർ. പ്രസിഡന്റ് ചുരംകയറി എന്തിന് വയനാട്ടിൽ പോകണമെന്നാണ് പ്രവർത്തകരുടെ ചോദ്യം. വടകര സീറ്റ് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. മുല്ലപ്പള്ളിയാണെങ്കിൽ വടകരക്കാരനും. ജന്മദേശത്തുനിന്ന് മത്സരിക്കുന്നത് അഭിമാനമല്ലേ എന്നാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ചോദ്യം. എന്നാൽ ഈ ആവശ്യത്തിനു മുന്നിൽ പ്രസിഡന്റിനോടുള്ള ഇഷ്ടമല്ല ചതിക്കുഴിയുണ്ടെന്നാണ് വിശ്വസ്തരുടെ വിലയിരുത്തൽ.

കടത്തനാടൻ കളരിയിൽ പ്രസിഡന്റിനെ വീഴ്ത്താൻ കെണിയൊരുക്കി ക്ഷണിക്കുകയാണെന്നും വടകര എംപി കൂടിയായ കെ മുരളീധരന്റെ അനുയായികളാണ് സമൂഹമാധ്യമങ്ങളിലെ മുല്ലപ്പള്ളി ഭക്തരെന്നും ഇവർ പറയുന്നു. എന്നാൽ നാട്ടിൽ മത്സരിക്കാൻ എന്തിന് പേടിയെന്നാണ് തിരിച്ചുള്ള ചോദ്യം. രണ്ടുതവണ വടകര എംപിയായിരുന്നു മുല്ലപ്പള്ളി. അതേസമയം വടകരയിലോ മോഹിച്ചിരുന്ന കൊയിലാണ്ടിയിലോ ഇല്ലെന്നുറപ്പിച്ചാണ് മുല്ലപ്പള്ളിയുടെ നീക്കങ്ങൾ. മുല്ലപ്പള്ളിയെ ജയിപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മുരളീധരനിലുള്ള അവിശ്വാസമാണ് പ്രധാനം. ആർഎംപി കാലുവാരുമെന്ന ഭീതിയുമുണ്ട്. കോഴിക്കോട്ടെ കോൺഗ്രസ് നേതാക്കളിലുള്ള അവിശ്വാസവും കാരണമാണ്. അതിനാൽ ജന്മനാട്ടിലേക്കില്ലെന്നു പറഞ്ഞ് കൽപ്പറ്റയിൽ മനംനട്ടിരിപ്പാണ് കെപിസിസി പ്രസിഡന്റ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3odTsNp

Comments

Archive

Contact Form

Send