സര്‍ക്കാരിനെതിരെ ഗൂഢ പദ്ധതി ആസൂത്രണം ചെയ്ത യുഡിഎഫ് നേതാക്കള്‍ വലിയ പിഴ ഒടുക്കേണ്ടിവരും: ഐഎന്‍എല്‍
കോഴിക്കോട്> സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്സികളെ കൂട്ടുപിടിച്ച് ഇടതുമുന്നണി സര്ക്കാരിനെ അട്ടിമറിക്കാന് ബി.ജെ.പിയുമായി ചേര്ന്ന് ഗൂഢ പദ്ധതി ആസൂത്രണം ചെയ്ത യു.ഡി.എഫ് നേതാക്കള് സ്വയംകൃതാനര്ഥങ്ങള്ക്ക് വലിയ പിഴ ഒടുക്കേണ്ടിവരുമെന്ന് ഐ.എന്.എല് സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്.
സി.ബി.ഐ, എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എന്.ഐ.എ തുടങ്ങിയ കേന്ദ്ര ഏജന്സികളെ ഉപയോഗിച്ച് സംസ്ഥാന സര്ക്കാരുകളെ അസ്ഥിരപ്പെടുത്താന് കേന്ദ്ര ഗവണ്മെന്റ് സദാ ശ്രമിക്കുകയാണെന്ന കോണ്ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പരാതികള്ക്ക് പുല്ല് വില കല്പിക്കാതെ ഈ ഏജന്സികള്ക്ക് പാവനത ചാര്ത്തിക്കൊടുത്ത് അതുവഴി പിണറായി സര്ക്കാരിനെ തകര്ത്തുകളയാനുള്ള കോണ്ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളുടെ ഗൂഢ പദ്ധതിയാണ് കഴിഞ്ഞ ആറേഴുമാസമായി നടപ്പാക്കാന് ശ്രമിച്ചത്.
പക്ഷേ, എല്.ഡി.എഫ് നേതാക്കളില് ഒരാളെ പോലും സ്പര്ശിക്കാന് ഇവര്ക്ക് സാധിച്ചില്ല. എന്നാല്, സോളാര് പീഡനക്കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതോടെ ഉമ്മന്ചാണ്ടിയും സംഘവും യു.ഡി.എഫ് ഭരണകാലത്ത് കാട്ടിക്കൂട്ടിയ സാമൂഹികവും രാഷ്ട്രീയവുമായ സകലമാന അപരാധങ്ങള്ക്കും പിഴയൊടുക്കേണ്ടിവരുമെന്നതില് സംശയമില്ല. സി.ബി.ഐയുടെ വിശ്വാസ്യതയെ കുറിച്ച് ഗീര്വാണം മുഴക്കിയ യു.ഡി.എഫ് നേതാക്കള്ക്ക് ഇനി ഒരക്ഷരം ഉരിയാടാന് അര്ഹതയില്ലെന്നും ചെയ്ത കുറ്റങ്ങള്ക്ക് ശിക്ഷ ഏറ്റുവാങ്ങുകയേ നിര്വാഹമുള്ളുവെന്നും കാസിം ഇരിക്കൂര് പ്രസ്താവനയില് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2KJKfyL
Comments