vഇന്ധന വിലവർധന: ഫെബ്രുവരി 10ന് പ്രതിഷേധം
തിരുവനന്തപുരം
പെട്രോൾ, ഡീസൽ വിലവർധനയ്ക്കെതിരെ കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട് വർക്കേഴ്സ് (സിഐടിയു) ഫെബ്രുവരി 10ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.
മുഴുവൻ ഓട്ടോറിക്ഷ, ടാക്സി, ചെറുകിടവാഹനം, ബസ്, ലോറി, കെഎസ്ആർടിസി സ്റ്റാൻഡുകളിലും പ്രതിഷേധ പ്രകടനവും ധർണയും നടത്തും. പോസ്റ്റർ പ്രചാരണവും സംഘടിപ്പിക്കും. മോട്ടോർവാഹന നിയമഭേദഗതി, ടൂറിസ്റ്റ് ബസ് പെർമിറ്റ്, ലേബർകോഡ് തുടങ്ങി കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും നിയമങ്ങൾക്കുമെതിരെ ഫെബ്രുവരി 18ന് ജില്ല, ഏരിയ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും സംഘടിപ്പിക്കും.
സംസ്ഥാന കമ്മിറ്റി യോഗത്തിൽ കെ എ അലി അക്ബർ അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി കെ കെ ദിവാകരനും സംസ്ഥാന ജനറൽസെക്രട്ടറി പി നന്ദകുമാറും റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. എം എസ് സ്കറിയ, ജോസ് എബ്രഹാം, കെ എസ് സുനിൽകുമാർ, സി കെ ഹരികൃഷ്ണൻ, ആർ ഗോപാലകൃഷ്ണൻനായർ, എൻ ഉണ്ണികൃഷ്ണൻ, എം ഇബ്രാഹിംകുട്ടി, കെ ജയരാജൻ, കെ കെ മമ്മു, എ കെ രജീഷ്ബാബു, എസ് മധുസൂദനൻപിള്ള, സി എം അൻസാർ, എൻ സുന്ദരൻപിള്ള, കെ എഫ് ഡേവിസ്, വി എസ് ശ്രീകാന്ത്, മധുസൂദനൻ എന്നിവർ സംസാരിച്ചു. കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാകേന്ദ്രങ്ങളിലും അനുഭാവ ധർണ നടത്തും.
Credits Kerala || Deshabhimani Online News https://ift.tt/3bI61ho
Comments