VIDEO - കള്ളൻ അറിഞ്ഞില്ലെങ്കിലും ജസ്‌റ്റിന്റെ വിഷമം മുഖ്യമന്ത്രി കണ്ടു; മോഷ്‌ടിക്കപ്പെട്ടതിന്‌ പകരം പുതിയ സൈക്കിൾ

കോട്ടയം > കുഞ്ഞ് ജെസ്റ്റിന് പിറന്നാൾ സമ്മാനമായി വാങ്ങി നൽകിയ സൈക്കിൾ മോഷണം പോയതും അതുമായി ബന്ധപ്പെട്ട പിതാവിന്റെ കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നെഞ്ചുപിളർത്തുന്ന ആ കുറിപ്പ് കള്ളൻ കണ്ടില്ല. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടു.

സംഭവം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിര്ദേശിച്ചതുപ്രകാരം കോട്ടയം ജില്ലാ കലക്ടര് എം അഞ്ജന പുതിയ സൈക്കിളുമായി സുനീഷിന്റെ ഉരുളികുന്നത്തെ വീട്ടിലെത്തി. സൈക്കിൾ ജെസ്റ്റിന് കൈമാറുകയും ചെയ്തു. മുഖ്യമന്ത്രി ഇടപെട്ട് പുതിയ സൈക്കിള് കിട്ടിയ സന്തോഷത്തിലാണ് ഇപ്പോള് സുനീഷും ജസ്റ്റിനും. നിരവധി പേര് ഫോണിൽ വിളിച്ച് സൈക്കിള് വാഗ്ദാനം ചെയ്തതായി സുനീഷ് പറഞ്ഞു.


ഉരുളിക്കുന്നം കണിച്ചേരിയിൽ സുനീഷ് ജോസഫ് തന്റെ മകൻ ജെസ്റ്റിന്റെ ഒൻപതാം പിറന്നാളിന്, കൃത്യം മൂന്ന് മാസം മുൻപ് വാങ്ങി നൽകിയതായിരുന്നു ഈ സൈക്കിൾ. അവൻ ഒന്ന് ഉരുട്ടി കൊതിതീരും മുൻപാണ് മോഷ്ടാവ് സൈക്കിളുമായി കടന്നത്. ആറായിരം രൂപയാണ് സൈക്കിളിന്റെ വില. പക്ഷെ ജന്മനാ വൈകല്യമുള്ള സുനീഷ് ഈ പിറന്നാൾ സമ്മാനം വാങ്ങാനായി എടുത്ത അധ്വാനം മനസ്സിലാക്കിയിരുന്നെങ്കിൽ മോഷ്ടിക്കാൻ ആരും മുതിരുമായിരുന്നില്ല.

Credits Kerala || Deshabhimani ​Online ​News https://ift.tt/3a8yfPI

Comments

Archive

Contact Form

Send