പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം പാലം മാര്‍ച്ച് 10ന് പൂര്‍ത്തിയാകും: മന്ത്രി ജി സുധാകരന്‍
തിരുവനന്തപുരം > നിര്മ്മാണം കഴിഞ്ഞ് ഗ്യാരണ്ടി കാലാവധിക്കുള്ളില് തന്നെ അപകടാവസ്ഥയിലായ പാലാരിവട്ടം മേല്പ്പാലം മാര്ച്ച് 10þന് തന്നെ പൂര്ത്തീകരിക്കുമെന്ന് മന്ത്രി ജി സുധാകരന് അറിയിച്ചു. ഡോ. ഇ ശ്രീധരന്റെ നേതൃത്വത്തില് ഡിഎംആര്സിയുടെ മേല്നോട്ടത്തില് ഊരാളുങ്കല് സൊസൈറ്റിയാണ് പുനര്നിര്മ്മാണ പ്രവൃത്തി നടത്തുന്നത്. 9 മാസക്കാലാവധിയാണ് നിശ്ചയിച്ചു നല്കിയതെങ്കിലും ആറു മാസത്തിനുളളില് തന്നെ പ്രവൃത്തി പൂര്ത്തീകരിക്കുമെന്നത് പ്രശംസനീയമാണ് എന്നും മന്ത്രി പറഞ്ഞു.
ലോഡ്ടെസ്റ്റ് ഉള്പ്പെടെയുള്ള നടപടിക്രമങ്ങള് പൂര്ത്തീകരിച്ചതിനു ശേഷം മാത്രമായിരിക്കും പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുകയെന്ന് മന്ത്രി അറിയിച്ചു. എറണാകുളം ദേശീയപാതയിലെ ഗതാഗതക്കുരുക്കിനു വലിയ ആശ്വാസമായി മാറിയ വൈറ്റില, കുണ്ടന്നൂര് മേല്പ്പാലങ്ങള് പൂര്ത്തിയാക്കുന്നതിനോടൊപ്പമോ, അല്ലെങ്കില് അതിനു മുമ്പോ പാലാരിവട്ടം മേല്പ്പാലവും പുനര്നിര്മ്മിച്ചു തുറന്നു കൊടുക്കാമായിരുന്നുവെങ്കിലും ചില നിക്ഷിപ്ത താല്പര്യക്കാരും കരാറുകാരുടേതെന്നു അവകാശപ്പെടുന്ന ഒരു സംഘടനയും അനാവശ്യമായി നടത്തിയ കോടതി വ്യവഹാരത്തിന്റെ ഭാഗമായി ഈ പ്രവൃത്തി നീണ്ടുപോകുകയായിരുന്നു.
എറണാകുളം ജില്ലയില് മാത്രം കാണുന്ന ഈ പ്രതിഭാസത്തെയും അതിജീവിച്ച് പാലം വിചാരിച്ചതിലും നേരത്തെ തുറന്നു കൊടുക്കാനാകുന്നതിലൂടെ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ പുതിയ കാലം പുതിയ നിര്മ്മാണമെന്ന ആപ്തവാക്യം ശരിയാണെന്നു ജനങ്ങള്ക്ക് ബോധ്യപ്പെടുമെന്നും മന്ത്രി ജി. സുധാകരന് അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/370hXrC
Comments