മംഗളൂരു കോളേജിൽ റാഗിംഗ്: 11 മലയാളി വിദ്യാർഥികൾ അറസ്‌റ്റിൽ
മംഗളൂരു> മംഗളൂരുവിൽ റാഗിംഗ് നടത്തിയെന്ന പരാതിയിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം വർഷ മലയാളി വിദ്യാർത്ഥികളായ അഞ്ച് പേരെയാണ് റാഗ് ചെയ്തത്.
പതിനെട്ട് വിദ്യാർത്ഥികൾ റാഗ് ചെയ്തുവെന്നാണ് കോളജ് അധികൃതർ പൊലീസിന് നൽകിയ പരാതി. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കാസർഗോഡ് സ്വദേശികളാണ് അറസ്റ്റിലായത്.
മുടിവെട്ടാനും മീശവടിക്കാനുമാണ് ഇവർ ഒന്നാം വർഷ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. ഒപ്പം തീപ്പെട്ടിക്കൊള്ളികൾ എണ്ണുവാനും അത് ഉപയോഗിച്ച് മുറിയുടെ അളവെടുക്കാനും ആവശ്യപ്പെട്ടതായി പറയുന്നു. അനുസരിക്കാത്തവരെ മുറിയിൽ പൂട്ടിയിടുകയും ആക്രമിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കെതിരെ കർണാടക വിദ്യാഭ്യാസ നിയമത്തിലെ കൂടുതൽ വകുപ്പുകൾ കൂടി ചുമത്തും
Credits National || Deshabhimani Online News https://ift.tt/377XD7D
Comments