സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 1,98,025 ആയി
തിരുവനന്തപുരം > തിങ്കളാഴ്ച 32,216 ആരോഗ്യ പ്രവർത്തകർകൂടി കോവിഡ്- വാക്സിൻ സ്വീകരിച്ചതോടെ സംസ്ഥാനത്താകെ വാക്സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 1,98,025 ആയി. വാക്സിനേഷൻ ദ്രുതഗതിയിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്രങ്ങളുടെ എണ്ണം വീണ്ടും വർധിപ്പിച്ച് 449 ആക്കി.
നിലവിൽ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങളുള്ളത്, 71 എണ്ണം. ഇവിടെ തന്നെയാണ് കൂടുതൽ ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചത്, 5712 പേർ. ആലപ്പുഴ –-1566, കണ്ണൂർ –-2913, കാസർഗോഡ് –-249, കൊല്ലം–- 2163, കോട്ടയം–- 3098, കോഴിക്കോട് –-3527, മലപ്പുറം–- 2224, പാലക്കാട്–- 2023, പത്തനംതിട്ട–- 1244, തിരുവനന്തപുരം–- 3711, തൃശൂർ–- 3257, വയനാട് –-529 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ തിങ്കളാഴ്ച വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം.
Credits Kerala || Deshabhimani Online News https://ift.tt/3cw8R9q
Comments