സോളാർ തട്ടിപ്പ്‌ കേസ്‌: വിധി പറയുന്നത്‌ മാർച്ച്‌ 23ലേക്ക്‌ മാറ്റി


കോഴിക്കോട്> സോളാർ തട്ടിപ്പു കേസിൽ വിധി പറയുന്നത് മാർച്ച് 23 ലേക്ക് മാറ്റി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രട്ട് കോടതി (3) യാണ് വിധി പറയാൻ മാറ്റിയത്.

കേസിൽ ബിജു രാധാകൃഷ്ണൻ, സരിത എസ് നായർ എന്നിവരടക്കം മൂന്നുപേരാണ് പ്രതികൾ. സരിതയെ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി വിധി പരിഗണിച്ചാണ് കേസ് മാറ്റിയത്.

കോഴിക്കോട് അസോസിയേറ്റഡ് സ്റ്റീൽസ് യാർഡ് ഉടമ അബ്ദുൽ മജീദിനെ 42.70 ലക്ഷം രൂപ വഞ്ചിച്ചതായാണ് കേസ്. സോളാർ പാനലുകൾ, വിളക്കുകൾ, വാട്ടർ ഹീറ്റർ എന്നിവയുടെ വിതരണത്തിന് ടീം സോളാർ കമ്പനിയുടെ മലബാർ മേഖലാ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് സരിതയും ബിജുവും അബ്ദുൽ മജീദിൽനിന്ന് പണം വാങ്ങിയെന്നാണ് പരാതി.

ബിജു രാധാകൃഷ്ണൻ ഒന്നും സരിത എസ് നായർ രണ്ടും പ്രതിയാണ്. വ്യാജ രേഖകൾ തയ്യാറാക്കിയെന്ന കുറ്റം ചുമത്തിയ കൊടുങ്ങല്ലൂർ സ്വദേശി ബി മണിമോനാണ് മൂന്നാം പ്രതി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3uurMIu

Comments

Archive

Contact Form

Send