വോട്ടർമാരുടെ എണ്ണം എഴുപത്തിയഞ്ചു ലക്ഷത്തിൽ നിന്ന് 2.67 കോടിയിലേക്ക്
കൊച്ചി > സംസ്ഥാനത്ത് ആദ്യ തെരഞ്ഞെടുപ്പിൽ നിന്ന് പതിനഞ്ചാം തെരഞ്ഞെടുപ്പിലേക്കെത്തുമ്പോൾ വോട്ടർമാരുടെ എണ്ണം മൂന്നര ഇരട്ടിയായി.
1957 ൽ കേരളത്തിൽ ആദ്യത്തെ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ആകെ എണ്ണം എഴുപത്തിയഞ്ചു ലക്ഷമായിരുന്നു. കൃത്യമായി പറഞ്ഞാൽ 75,14,626. ഇപ്പോൾ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഇതുവരെയുള്ള എണ്ണം രണ്ടരക്കോടിയിലേറെ (2,67,31,509). 64 കൊല്ലം കൊണ്ടാണ് വോട്ടർമാരുടെ എണ്ണം മൂന്നര ഇരട്ടിയായത്.

വോട്ടർമാരുടെ വർധനവ്: 1957മുതൽ 2021 വരെ
എല്ലാ തെരെഞ്ഞെടുപ്പിലും സ്ത്രീ വോട്ടർമാരായിരുന്നു കേരളത്തിൽ കൂടുതൽ. ഇപ്പോഴത്തെ പട്ടികയിൽ 1,37,79,263 സ്ത്രീകളും 1,29,52,025 പുരുഷന്മാരുമാണുള്ളത്. പുരുഷന്മാരേക്കാൾ 8,27,598 സ്ത്രീ വോട്ടർമാർ കൂടുതൽ. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 221 പേരുമുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/2NyVfAx
Comments