ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച് ബിജെപി; 35-40 സീറ്റ് കിട്ടിയാലും ഭരണം പിടിക്കാമെന്ന് സുരേന്ദ്രന്‍
കോഴിക്കോട്/മലപ്പുറം > മുസ്ലിം ലീഗിനെ എന്ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ദേശീയധാര അംഗീകരിച്ച് എന്ഡിഎയോടൊപ്പം വരാനായാല് സ്വീകരിക്കും. ലീഗ് പുനര്ചിന്തനത്തിന് തയ്യാറായാല് അത് മുസ്ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ് ശോഭ 'മാതൃഭൂമി'ക്ക് നല്കിയ അഭിമുഖത്തില് പറഞ്ഞു.
അതേസമയം കേരളത്തിലും കുതിരക്കച്ചവടത്തിന് ബിജെപി ഒരുങ്ങുന്നുവെന്ന സൂചനയുമായി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് രംഗത്തെത്തി. കേരളത്തില് ബിജെപിക്ക് അധികാരത്തില് എത്താന് 35 മുതല് 40 സീറ്റുകള് മാത്രം മതിയെന്ന് സുരേന്ദ്രന് പറഞ്ഞു.
140 സീറ്റുകള് ഉള്ള കേരളത്തില് ഒരു കക്ഷിക്ക് അധികാരത്തില് എത്തണമെങ്കില് ഭൂരിപക്ഷമായ 71 സീറ്റുകളാണ് വേണ്ടത്. കോണ്ഗ്രസ് എംഎല്എമാരെ ചാക്കിട്ട് പിടിച്ച് കഴിഞ്ഞ ദിവസം പുതുച്ചേരിയിലും ബിജെപി അധികാരത്തിലെത്തിയിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3pOvPvL
Comments