മൂന്ന് വര്‍ഷംമാത്രം പൂര്‍ത്തിയാക്കിയ 38 പേര്‍ക്ക് അനധികൃത നിയമനം നല്‍കി യുഡിഎഫ് സര്‍ക്കാര്‍; രേഖകള്‍ പുറത്ത്

കൊച്ചി > യുഡിഎഫ് കാലത്ത് കേരളാ ഹൗസില് നടത്തിയ അനധികൃത നിയമനങ്ങളുടെ രേഖകള് പുറത്ത്. താത്ക്കാലിക സ്ഥാനത്ത് മൂന്ന് വര്ഷം പൂര്ത്തിയാക്കിയ 38 പേരെയാണ് ഉമ്മന്ചാണ്ടി സര്ക്കാര് സ്ഥിരപ്പെടുത്തിയത്. 2015 ഫെബ്രുവരി 25ന് ചേര്ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ധനവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ എതിര്പ്പിനെ മറികടന്നായിരുന്നു യുഡിഎഫ് അനധികൃത നിയമനം നടത്തിയത്. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആര് ജ്യോതിലാലും സര്ക്കാര് തീരുമാനത്തെ എതിര്ത്തിരുന്നു. 10 വര്ഷം പൂര്ത്തിയാക്കാത്തവരെ സ്ഥിരപ്പെടുത്താന് പാടില്ലെന്ന് നിലപാട് സര്ക്കാരിനെ അറിയിച്ചു. എന്നാല് എല്ലാ എതിര്പ്പുകളെയും മറികടന്നുകൊണ്ടായിരുന്നു യുഡിഎഫിന്റെ വേണ്ടപ്പെട്ടവര്ക്കായുള്ള വഴിവിട്ട ഇടപെടല്.



രണ്ട് വര്ഷം കഴിഞ്ഞവരെ മൂന്ന് വര്ഷം പൂര്ത്തിയാകുമ്പോള് സ്ഥിരപ്പെടുത്തണമെന്ന വിചിത്ര തീരുമാനവും ഉമ്മന്ചാണ്ടി മന്ത്രിസഭ കൈക്കൊണ്ടു. തിരുവനന്തപുരം ഡിസിസിയാണ് അനധികൃത നിയമനത്തിന് ശുപാര്ശ നല്കിയത്. എന്ജിഒ അസോസിയേഷന്, സ്പീക്കര് ശക്തന് നാടാര്, ആര് സെല്വരാജ് എംഎല്എ എന്നിവരും ശുപാര്ശ നല്കി. ഇപ്പോള് 10 വര്ഷത്തിലേറെയായി ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് എല്ഡിഎഫ് സര്ക്കാരിനെ വിമര്ശിക്കുന്ന രമേശ് ചെന്നിത്തല ഉള്പ്പെട്ട മന്ത്രിസഭയാണ് അന്ന് അനധികൃത നിയമനത്തിനുള്ള അനുമതി നല്കിയത്.





Credits Kerala || Deshabhimani ​Online ​News https://ift.tt/3tFKuw6

Comments

Archive

Contact Form

Send