എൽജിഎസ് പട്ടിക: ഓഗസ്റ്റ് 4 വരെയുള്ള ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകളായി പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ നടപടി - ചർച്ചയിലെ തീരുമാനങ്ങൾ
തിരുവനന്തപുരം > സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയ ഉദ്യോഗാര്‍ഥികളും സര്‍ക്കാരുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രി എ കെ ബാലനാണ് ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തിയത്.
2021 ആഗസ്ത് നാലിന് അവസാനിക്കുന്ന എല്‍ജിഎസ് തസ്തികയുടെ റാങ്ക് പട്ടികയില്‍ നിന്നും
നികത്തുന്നതിനായി അന്നേ ദിവസം വരെ ഉണ്ടാകുന്ന ഒഴിവുകള്‍ സ്പാര്ക് സംവിധാനം മുഖേന
കണ്ടെത്തി പ്രതീക്ഷിത ഒഴിവുകളായി (Anticipated Vacancies) പി എസ് സിക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
സര്‍ക്കാര്‍ വകുപ്പുകളില്‍ എല്‍ ജി എസ് ആയി ജോലി നോക്കുന്നവര്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ
സ്ഥാനക്കയറ്റം നല്‍കിക്കൊണ്ട് അതുമൂലം എല്‍ ജി എസ് തസ്തികയില്‍ ഉണ്ടാകുന്ന ഒഴിവുകള്‍
അടിയന്തിരമായി പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കും.
കോടതി വ്യവഹാരങ്ങള്‍ മൂലമോ ഭരണപരമായ തടസ്സങ്ങള്‍ മൂലമോ ഉയര്‍ന്ന തസ്തികകളിലേക്ക്
സ്ഥാനക്കയറ്റത്തിന് തടസ്സമുണ്ടെങ്കില്‍ ആ തസ്തികകളിലേക്ക് താല്കാലിക സ്ഥാനക്കയറ്റം(Provisional promotion) നല്കിക്കൊണ്ടും എന്‍ട്രി കേഡറില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യും.
കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ജി എ ഡി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. നൈറ്റ് വാച്ച്മെന്‍ ഡ്യൂട്ടി സമയം എട്ടു മണിക്കൂര്‍ ആക്കുന്ന കാര്യം ഗവണ്മെന്റിന്റെ സജീവ പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു.
സി പി ഒ റാങ്ക് ഹോള്‍ഡേഴ്സിന്റെ കാര്യത്തില്‍ 31.12.2021 വരെയുള്ള 1200 പ്രതീക്ഷിത ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒഴിവുകള്‍ തിട്ടപ്പെടുത്തുന്നതിലോ റിപ്പോര്‍ട്ട് ചെയ്യുന്നതിലോ അപാകതകള്‍ വന്നിട്ടുണ്ടെങ്കില്‍ അതും പരിഹരിക്കും. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള എല്ലാ തുടർനടപടികളും തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഉദ്യോഗാർത്ഥികൾക്ക് വേണ്ടി പ്രവീണ്‍കുമാര്‍ കെ എസ്, ലയ വി ജെ, റിജു കെ കെ, വിഷ്ണു എസ്, വിഷ്ണു എം, ഷിയാസ് പി എം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/3q0hb4v
Comments