ന്യൂസ്‌ക്ലിക്കിന്റെ ഓഫീസിലെ ഇഡി റെയ്‌ഡ്‌ 50 മണിക്കൂര്‍


ന്യൂഡൽഹി> ന്യൂസ്ക്ലിക്ക് വാർത്താ പോർട്ടലിന്റെ ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ തെരച്ചിൽ വ്യാഴാഴ്ച ഉച്ചയോടെ അവസാനിപ്പിച്ചു. കംപ്യൂട്ടറുകളും നിർണായകരേഖകളും പിടിച്ചെടുത്തു. ചൊവ്വാഴ്ച തുടങ്ങിയ തെരച്ചിൽ 50 മണിക്കൂറോളം തുടർന്നു.

മാധ്യമസ്ഥാപനത്തിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിനെ കുറിച്ച് എൻഫോഴ്സ്മെന്റ് ഇതുവരെ പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, ന്യൂസ്ക്ലിക്ക് എഡിറ്റർ ഇൻ ചീഫും മുതിർന്ന മാധ്യമപ്രവർത്തകനുമായ പ്രബിർ പുർകായസ്തയുടെ വസതിയിൽ വ്യാഴാഴ്ച വൈകിയും എൻഫോഴ്സ്മെന്റ് റെയ്ഡ് തുടരുകയാണ്.

മോഡി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ തുടർച്ചയായി വാർത്തകളും വിശകലനങ്ങളും നൽകുന്ന മാധ്യമസ്ഥാപനത്തിന് എതിരെ എൻഫോഴ്സ്മെന്റ് നടത്തിയ നീക്കം വൻവിവാദമായി. അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്താനുള്ള നീക്കത്തിൽ തളരില്ലെന്നും പൂർവാധികം ശക്തിയോടെ സത്യത്തിനുവേണ്ടി നിലകൊള്ളുമെന്നും ന്യൂസ്ക്ലിക്ക് പ്രതികരിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3peY8mw

Comments

Archive

Contact Form

Send