ചെറുതോണിയിൽ ഐഎൻടിയുസി ജില്ലാ സെക്രട്ടറി ഉൾപ്പെടെ 51 പേര്‍ സിപിഐ എമ്മിനൊപ്പം
ചെറുതോണി > വാത്തിക്കുടിയിൽ വിവിധ പാർടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മിനൊപ്പം എത്തിയവരെ മുരിക്കാശേരിയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ സ്വീകരിച്ചു. 51 പേരാണ് രാജിവച്ചെത്തിയത്.
ഐഎൻടിയുസി ജില്ലാ സെക്രട്ടറി റോയി കുര്യൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും മുൻ പഞ്ചായത്തംഗവുമായ ബിന്ദു സ്കറിയ, മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീബാ കൊച്ചുകാരോട്ട് തുടങ്ങിയ പ്രമുഖ നേതാക്കളാണ് രാജി പ്രഖ്യാപിച്ച് വിപ്ലവപ്രസ്ഥാനത്തിൽ അണിചേർന്നത്. മുസ്ലിംലീഗ്, യുവമോർച്ച തുടങ്ങിയ സംഘടനകളിൽനിന്നും പ്രവർത്തകർ ഇടതുപക്ഷ സഹയാത്രികരായി.
കോൺഗ്രസിന്റെ ബിജെപി അനുകൂല നിലപാടുകളും ഇടുക്കി പാക്കേജിനെപോലും എതിർക്കുന്ന വികസനവിരുദ്ധ നിലപാടുമാണ് ഇവരെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചത്. സർക്കാർ നടപ്പാക്കിയ വികസനപദ്ധതികളും പാവങ്ങളോട് പക്ഷംചേരുന്ന ഇടതുപക്ഷ നിലപാടുകളുമാണ് തങ്ങളെ എൽഡിഎഫിനോട് അടുപ്പിച്ചതെന്നും രാജിവച്ചവർ പറഞ്ഞു. സ്വീകരണയോഗത്തിൽ കെ എ അലി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ്, ജില്ലാ കമ്മിറ്റിയംഗം റോമിയോ സെബാസ്റ്റ്യൻ, ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ഇ എൻ ചന്ദ്രൻ, കെ യു വിനു എന്നിവർ സംസാരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3bKGGBN
Comments