കോവിഡ് വാര്‍ഡുകളാക്കി മാറ്റിയത് 5601 കോച്ച്‌; ഉപയോഗിച്ചത് 813 മാത്രം

ന്യൂഡൽഹി > കോവിഡ് വ്യാപനം മുന്നിൽക്കണ്ട് രാജ്യത്ത് കോവിഡ് വാർഡുകളാക്കി മാറ്റിയത് 5601 റെയിൽവേ കോച്ചുകൾ. ഉപയോഗിച്ചതാകട്ടെ 813 എണ്ണം മാത്രവും. സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം വിവിധ സ്റ്റേഷനുകളിലായി ഇവ നിർത്തിയിട്ടിരിക്കയാണ്.

പദ്ധതിക്കായി കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ കേന്ദ്രസർക്കാർ 39.30 കോടി രൂപയും ചെലവഴിച്ചു. എം വി ശ്രേയാംസ് കുമാറിന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോച്ചുകളുടെ ദൗർലഭ്യം അനുഭവപ്പെടുകയാണെങ്കിലോ സംസ്ഥാന സർക്കാരുകൾക്ക് തുടർന്നും ആവശ്യമില്ലെങ്കിലോ കോവിഡ് വാർഡുകളാക്കിയ 20 വർഷത്തിൽ താഴെ പഴക്കമുള്ളവ തിരിച്ചു മാറ്റാമെന്ന് സോണൽ റെയിൽവേകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3rqzS2h

Comments

Archive

Contact Form

Send