പാചകവാതക വില വീണ്ടും കൂട്ടി; സിലിണ്ടറിന്‌ 801 രൂപ

ന്യൂഡൽഹി> പാചക വാതക വില വീണ്ടും വര്ധിപ്പിച്ചു. ഗാര്ഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപ കൂടി. എറണാകുളത്തെ പുതിയ വില 801 രൂപയായി ഉയര്ന്നു. ഈ മാസം ഇത് രണ്ടാംതവണയാണ് പാചകവാതകത്തിന് വിലകൂട്ടുന്നത്.

കഴിഞ്ഞയാഴ്ച പാചക വാതക വില 50 രൂപ വര്ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാര്ഹിക ആവശ്യങ്ങള്ക്കുള്ള പാചകവാതക വിലയില് 80രൂപയിലധികമാണ് വില വര്ധിച്ചത്

വാണിജ്യ ആവശ്യങ്ങള്ക്കുള്ള സിലിണ്ടറിന് 5 രൂപ കുറഞ്ഞു. പുതുക്കിയ വില ഇന്ന് രാവിലെ മുതല് നിലവില് വന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3uva9bu

Comments

Archive

Contact Form

Send