വീണ്ടും കൊള്ളയടി : കൊച്ചിയിൽ പെട്രോളിന്‌ 87.46 രൂപ ; 9 ദിവസത്തിനുള്ളിൽ കൂട്ടിയത്‌ 5 തവണ


കൊച്ചി> രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 87 രൂപ 46 പൈസയും ഡീസലിന് 81 രൂപ 72 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില.

അഞ്ചാം തവണയാണ് ഫെബ്രുവരിയിൽ മാത്രം ഇന്ധനവില കൂട്ടിയത്. എട്ട് മാസത്തിനിടെ പതിനാറ് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3p6Wljj

Comments

Archive

Contact Form

Send