ഇന്ധനവിലയിൽ വീണ്ടും കൊള്ളയടി; ഇന്നും വിലകൂട്ടി, പെട്രോളിന്‌ 91.76

കൊച്ചി> തുടർച്ചയായ പതിനൊന്നാം ദിനവും ഇന്ധനവിലകൂട്ടി കേന്ദ്രത്തിന്റെ കൊള്ളയടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾവില 91.76 രൂപയും ഡീസൽവില 86.26 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 90.04രൂപയും , ഡീസലിന് 84.65 രൂപയും കോഴിക്കോട് പെട്രോളിന് 90.34രൂപയും , ഡീസലിന് 84.90 രൂപയുംമാണ് വില.

പത്തു ദിവസത്തിനുള്ളിൽ പെട്രോളിന് 2.98 രൂപയും ഡീസലിന് 3.30 രൂപയുമാണ് കൂട്ടിയത്. ഒരു മാസത്തിനുള്ളിൽ പെട്രോളിന് 5.03രൂപയും ഡീസലിന് 5.53 രൂപയുമാണ് കൂട്ടിയത്. പാചകവാതകത്തിന് കഴിഞ്ഞ ആഴ്ച 50 രൂപയും കൂട്ടിയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3s3m6Dk

Comments

Archive

Contact Form

Send