വീണ്ടും ഇന്ധനവില കൂട്ടി; പെട്രോൾ വില 92 കടന്നു
കൊച്ചി> തുടർച്ചയായ 12ാം ദിനവും കേന്ദ്രം ഇന്ധനവിലകൂട്ടി കൊള്ളയടി തുടരുന്നു. ശനിയാഴ്ച പെട്രോളിനും ഡീസലിനും 39 പൈസവീതമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 92.46 രൂപയും ഡീസലിന് 87.01 രൂപയുമായി.
കൊച്ചിയിൽ പെട്രോളിന് 90.74 രൂപയും, ഡീസലിന് 85.39 രൂപയുമായി. കോഴിക്കോട് പെട്രോളിന് 91.05 രൂപയും ,ഡീസലിന് 85.71 രൂപയുമായി.12 ദിവസത്തിനുള്ളിൽ പെട്രോളിന് 3.68 രൂപയും ഡീസലിന് 4.04 രൂപയുമാണ് കൂട്ടിയത്.
Credits Kerala || Deshabhimani Online News https://ift.tt/3uhIFpK
Comments