സണ്ണി ലിയോണിനെതിരായ കേസ്; വീണ്ടും ചോദ്യം ചെയ്യും
കൊച്ചി > നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ക്രൈം ബ്രാഞ്ച് പരിശോധിക്കും. കേരളത്തിലും വിദേശത്തും വിവിധ പരിപാടികൾക്കായി പണം കൈപ്പറ്റിയിട്ടും പങ്കെടുത്തില്ലെന്ന പരാതിയിലാണ് നടപടി. നടിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
പരിപാടിയുടെ കോ–-ഓർഡിനേറ്റർ പെരുമ്പാവൂർ സ്വദേശി ഷിയാസ് മുഹമ്മദാണ് സണ്ണി ലിയോണിനെതിരെ പരാതി നൽകിയത്. എന്നാൽ പരിപാടിക്കായി പണം നിക്ഷേപിച്ചത് ഷിയാസല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പണം നിക്ഷേപിച്ചവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുമെന്നും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്നും ക്രൈംബ്രാഞ്ച് എസ്പി ടോമി സെബാസ്റ്റ്യൻ പറഞ്ഞു. കഴിഞ്ഞ ആഴ്ച സണ്ണിയെ ചോദ്യം ചെയ്തിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പണം നിക്ഷേപിച്ചവരെ ചോദ്യം ചെയ്യുന്നത്. സണ്ണി ലിയോണിന്റെ മുൻകൂർ ജാമ്യാപേക്ഷ 24ന് ഹൈക്കോടതി പരിഗണിക്കും.
വിശ്വാസവഞ്ചന, ചതി, പണാപഹാരണം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താന് 2016 മുതല് 2019 വരെ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. സണ്ണി ലിയോൺ, ഇവരുടെ ഭർത്താവ്, ജീവനക്കാരൻ എന്നിവരാണ് കേസിലെ പ്രതികൾ.
Credits Kerala || Deshabhimani Online News https://ift.tt/2LHfISH
Comments