"ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ പിടിച്ചുകുലുക്കുന്നെങ്കിൽ സ്വന്തം മൂല്യബോധമാണ് പരിശോധിക്കേണ്ടത്': താപ്‌സീ പന്നു
മുംബൈ > കര്ഷകപ്രതിഷേധത്തിന് അന്താരാഷ്ട്രതലത്തില് നിന്നും പിന്തുണയെത്തുന്നതിനെ വിമര്ശിച്ച് രംഗത്തെത്തിയ ക്രിക്കറ്റ് താരം സച്ചിനുള്പ്പെടെയുള്ളവര്ക്ക് ബോളിവുഡ് താരം തപ്സി പന്നുവിന്റെ മറുപടി ട്വീറ്റ്. ഒരു ട്വീറ്റുകൊണ്ട് നിങ്ങളുടെ ഐക്യം തകര്ന്നുപോകുന്നെങ്കില് സ്വന്തം മൂല്യബോധമാണ് പരിശോധിക്കേണ്ടത് എന്ന് തപ്സി ട്വീറ്റ് ചെയ്തു.
കര്ഷകപ്രതിഷേധത്തെ അനുകൂലിക്കുന്ന വിദേശ സെലിബ്രിറ്റികളെ പ്രതിരോധിക്കാന് രാജ്യത്തിന്റെ ഏകത്വം എന്ന ആശയം ഉയര്ത്തുന്നവരോടുള്ള പ്രതികരണമായായിരുന്നു തപ്സിയുടെ ട്വീറ്റ്. സര്ക്കാരിനെ പ്രതിരോധിക്കാനുള്ള ക്യാംപെയ്ന്റെ ഭാഗമാകുന്ന സെലിബ്രിറ്റികളെ ‘ആശയപ്രചരണഗുരുക്കള്’ എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു തപ്സിയുടെ പ്രതികരണം. സച്ചിനെക്കൂടാതെ സിനിമാ താരങ്ങളായ അജയ് ദേവഗണ്, അക്ഷയ് കുമാര്, കങ്കണ റണൗത്ത് തുടങ്ങിയവരും ഇന്ത്യ ടുഗെദര് എന്ന ഹാഷ്ടാഗ് ക്യംപെയ്ന്റെ ഭാഗമായിരുന്നു.
തപ്സിയുടെ ട്വീറ്റിന്റെ പൂര്ണ്ണരൂപം:
ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ പിടിച്ചുകുലുക്കുന്നുണ്ടെങ്കില്, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ വൃണപ്പെടുത്തുന്നുണ്ടെങ്കില്, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ പരിഭ്രമിപ്പിക്കുന്നുവെങ്കില്, നിങ്ങളാണ് നിങ്ങളുടെ മൂല്യബോധത്തെ ശക്തിപ്പെടുത്താന് ആലോചിക്കേണ്ടത്. അല്ലാതെ മറ്റുള്ളവര്ക്ക് ആശയപ്രചരണഗുരുക്കള് ആകുകയല്ല വേണ്ടത്.
If one tweet rattles your unity, one joke rattles your faith or one show rattles your religious belief then it’s you who has to work on strengthening your value system not become ‘propaganda teacher’ for others.
— taapsee pannu (@taapsee) February 4, 2021Credits National || Deshabhimani Online News https://ift.tt/3awkjQ3
Comments