വീണ്ടും കൊള്ളയടി; ഇന്ധനവില ഇന്നും കൂട്ടി


ന്യൂഡൽഹി> രാജ്യത്ത് ഇന്ധനവില വീണ്ടും വര്ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ജനുവരിയിൽ 10 തവണയാണ് ഇന്ധനവില വര്ധിപ്പിച്ചത്. ഇതടക്കം ഈ വർഷം തുടക്കത്തിൽതന്നെ 11 തവണയായി വില കൂട്ടുന്നു.

വില വര്ധിപ്പിച്ചതോടെ കൊച്ചിയില് ഒരു ലിറ്റര് പെട്രോളിന് ഇന്നത്തെ വില 86 രൂപ 75 പൈസയാണ്. ഡീസല് ഒരു ലിറ്ററിന് 80 രൂപ 97 പൈസയായി. തിരുവനന്തപുരത്ത് പെട്രോളിന് 88.53രൂപയും ഡീസലിന് 82.65 രൂപയുമായി.

അന്താരാഷ്ട്രവിപണിയില് ക്രൂഡ് ഓയില് വില കുറഞ്ഞു നില്ക്കുന്ന സാഹചര്യത്തിലും രാജ്യത്ത് ഇന്ധന വില വര്ധിക്കുകയാണ്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വര്ധനവ് കൂടിയാണിത്. ബജറ്റിൽ പെട്രോളിനും ഡീസലിനും കാർഷിക സെസും ഏർപ്പെടുത്തിയിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3pMmoOf

Comments

Archive

Contact Form

Send