ഇ ശ്രീധരന് ബിജെപിയെക്കുറിച്ച് പഠിക്കണം: ബിനോയി വിശ്വം
പാലാ> ഇ ശ്രീധരന് ബിജെപിയെക്കുറിച്ച് നന്നായി പഠിക്കാന് ശ്രമിക്കണമെന്ന് ബിനോയി വിശ്വം എംപി ആവശ്യപ്പെട്ടു. എല്ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥക്ക് പാലായില് നല്കിയ സ്വീകരണത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസ്നേഹം ബിജെപിക്ക് നാവിന്തുമ്പത്ത് മാത്രമേയുള്ളൂ. അവര്ക്ക് ഉള്ളില് മറ്റൊരു മുഖമുണ്ട്. അത് ആര്എസ്എസിന്റേതാണ്. സവര്ണ ഹിന്ദുരാഷ്ട്രം എന്നതുമാത്രമാണ് അവരുടെ ഏക ആശയം.
ബിജെപിയുടെ പ്രാമാണിക ഗ്രന്ഥമായ 'വിചാരധാര'യില് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും രാജ്യത്തിന്റെ ശത്രുക്കളായി ചിത്രീകരിച്ചിരിക്കുന്നു. ആ പുസ്തകം ശ്രീധരന് ഒന്ന് വായിക്കണം. അതിനെയെല്ലാം പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.
മാണി സി കാപ്പന് സ്വന്തം പാര്ടിയെയും മുന്നണിയെയും വഞ്ചിച്ചയാളാണ്. കാപ്പന് ഇനി പാലായില് ജയിക്കാന് പോകുന്നില്ലെന്നും ബിനോയി വിശ്വം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3qAfpID
Comments