കെ എസ് പ്രവീണ്‍കുമാറിന് ജി വി രാജ പുരസ്‌കാരം

തിരുവനന്തപുരം> സംസ്ഥാന സ്പോര്ട്സ് കൗണ്സിലിന്റെ 2019ലെ മികച്ച മാധ്യമ ഫോട്ടോഗ്രാഫറായി ദേശാഭിമാനിയിലെ കെ എസ് പ്രവീണ്കുമാറിനെ തെരഞ്ഞെടുത്തു. ഗുണ്ടൂരില് നടന്ന ദേശീയ ജൂനിയര് മീറ്റില് പെണ്കുട്ടികളുടെ ട്രിപ്പിള്ജമ്പില് കേരളത്തിന്റെ അനുമാത്യു സ്വര്ണം നേടുന്ന ഫോട്ടോയ്ക്കാണ് 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം.

തൃശൂര് യൂണിറ്റില് ചീഫ് ഫോട്ടോഗ്രാഫറാണ്. 1998ല് ദേശാഭിമാനിയില് ചേര്ന്നു. കോഴിക്കോട് ജില്ലയിലെ മേപ്പയൂര് പരേതനായ കെ കെ കുഞ്ഞിക്കണ്ണന് മാസ്റ്ററുടേയും എ എ സുപ്രഭയുടേയും (മേപ്പയൂര് പഞ്ചായത്ത് മുന് പ്രസിഡന്റ്) മകനാണ്. ഡോ. രത്നകുമാരിയാണ് (മെഡിക്കല് ഓഫീസര്, ജില്ലാ ഹോമിയോ ആശുപത്രി, കോഴിക്കോട്) ഭാര്യ. പാര്വതി, അശ്വതി ആര് പ്രവീണ് എന്നിവര് മക്കളാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Zwl8TM

Comments

Archive

Contact Form

Send