ഭീമ കൊറെഗാവ്: വരവര റാവുവിന് ആറു മാസത്തേക്ക്‌ ജാമ്യം

മുംബൈ > ഭീമ കൊറെഗാവ് കേസില് കുറ്റാരോപിതനായ പ്രശസ്ത തെലുഗു കവി വരവര റാവുവിന് ജാമ്യം. ആറു മാസത്തേക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് എസ് എസ് ശിണ്ഡെ, മനീഷ് പിടാലെ എന്നിവരടങ്ങിയ ബഞ്ചാണ് ജാമ്യം നൽകിയത്. ഗുരുതര ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വരവരറാവു ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നത്. ഇടക്കാല ജാമ്യം ലഭിച്ച വരവരറാവു നിലവിൽ മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്.



Credits National || Deshabhimani ​Online ​News https://ift.tt/2NKWZGy

Comments

Archive

Contact Form

Send