മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിൽ സുധാകരനെ പിന്തുണച്ച്‌ ബിജെപിയും; എല്ലാ വിഭാഗങ്ങളിലും ചെത്തുകാരുണ്ടെന്ന്‌ ന്യായീകരണം

തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കെ സുധാകരനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. ചെത്തുകാരന്റെ മകന് എന്ന പരാമര്ശം ജാതീയ അധിക്ഷേപമായി ബിജെപി കണക്കാക്കുന്നില്ലന്നാണ് സുരേന്ദ്രന് പറയുന്നത്.

ജാതി അടിസ്ഥാനമാക്കിയുള്ള തൊഴിലൊന്നും ഇവിടെയില്ല. ചെത്തുകാര് എല്ലാ ജാതിയിലുമുണ്ട്. ഇത് സുധാകരനെ അടിച്ച് പുറത്താക്കാന് കുറെ പേര് ശ്രമിക്കുന്നുണ്ട്. അവര്ക്ക് ഒരു ആയുധം കിട്ടി. അത്രയേ ഉള്ളു - സുരേന്ദ്രന് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3twB0Dp

Comments

Archive

Contact Form

Send