എന്‍സിപി മുന്നണിവിടില്ല, പ്രചരിക്കുന്നത് ഊഹാപോഹം: മന്ത്രി ശശീന്ദ്രന്‍
കോഴിക്കോട് > എന്സിപി എല്ഡിഎഫ് വിടുമെന്നതരത്തിലുള്ള വാര്ത്തകള് അടിസ്ഥാനരഹിതമാണെന്ന് എന്സിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രന് പറഞ്ഞു. ഇത്തരം വാര്ത്തകളോട് പ്രതികരിക്കാനില്ല. മുന്നണിമാറ്റം എന്ന അജണ്ട ചര്ച്ചയിലേ ഇല്ല. പാര്ട്ടി പിളരില്ലെന്നും എന്സിപി ഒറ്റക്കെട്ടായി എല്ഡിഎഫിനൊപ്പമെന്നും മന്ത്രി വാര്ത്താലേഖകരോട് പറഞ്ഞു.
ദേശീയ നേതാക്കളുമായി ചര്ച്ച നടത്തുന്നതിന് വേണ്ടിയാണ് നേതൃത്വം ഡല്ഹിക്ക് പോയത്. എല്ഡിഎഫില് നില്ക്കുമെന്ന് കേന്ദ്രനേതൃത്വവും വ്യക്തമാക്കിയതാണ്. മറിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങള്ക്ക് മറുപടിയില്ലെന്നും മന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3cVMhav
Comments