താമരശ്ശേരി ചുരത്തിൽ തടസം; മിനി ബസ് സർവ്വീസ് തുടരും
കോഴിക്കോട്> താമരശേരി ചുരത്തിൽ റോഡ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി ഏർപ്പെടുത്തിയ മിനി ബസ് സർവ്വീസ് തുടരും. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം വരെ ഇരുവശങ്ങളിൽ നിന്നും സർവ്വീസ് ഉണ്ടാവും.
മണ്ണിടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപ്പെട്ട കുറച്ച് ദൂരം നടന്ന് ബസ്സിൽ കയറാറുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ഭാഗത്ത് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം സുഗമമാക്കുന്നതിന് നടപടി സ്വീകരിച്ചതായി കലക്ടർ സാംബശിവറാവു അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3aStpIk
Comments