സ്‌പോട്‌സ് ഹോസ്റ്റല്‍ അലവന്‍സ് ഇരട്ടിയാക്കും: ഇ പി ജയരാജന്‍

തിരുവനന്തപുരം> സ്പോട്സ് കൗണ്സിലിനു കീഴിലെ സ്പോട്സ് ഹോസ്റ്റലുകളിലെ കുട്ടികളുടെ പ്രതിദിന അലവന്സ് ഇരട്ടിയായി വര്ദ്ധിപ്പിക്കുമെന്ന് മന്ത്രി ഇ പി ജയരാജന് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് കായികമേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയില് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില് 200 രൂപയാണ് അലവന്സ്. ആദ്യഘട്ടമായി 50 രൂപ വര്ദ്ധിപ്പിച്ച് 250 രൂപയാക്കും അടുത്ത ഘട്ടത്തില് ഇരട്ടിയാക്കും. ചടങ്ങില് കായിക ഭവന്റെ ശിലാസ്ഥാപനം നിര്വഹിച്ചു.

ഐ എം വിജയന്, യു ഷറഫലി, ഷൈനി വില്സന്, വില്സണ് ചെറിയാന്, മയൂഖ ജോണി, ചിത്തരേഷ് നടേശന്, ഒളിമ്പ്യന് രാമചന്ദ്രന്, ഗോപിനാഥ് ഐ പി എസ്, കെ പി തോമസ് മാഷ്, ഗീതു അന്ന ജോസ് തുടങ്ങിയ പ്രമുഖര് പരിപാടിയില് പങ്കെടുത്തു. കായികരംഗത്ത് വലിയൊരു ഉണര്വിന്റെ പാതയിലാണ് കേരളമെന്ന് ഇ പി ജയരാജന് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, ഉന്നതനിലവാരമുള്ള പരിശീലനം, കായികതാരങ്ങളുടെ ക്ഷേമം എന്നീ മൂന്ന് അടിസ്ഥാന നിലപാടുകളില് ഊന്നിയുള്ള പ്രവര്ത്തനങ്ങളാണ് കായികമേഖലയില് എല് ഡി എഫ് ആവിഷ്ക്കരിച്ചു നടപ്പാക്കിയത്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് ഗവണ്മെന്റ് പ്രഥമ പരിഗണന നല്കി. ഇന്ന് കായികമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തില് അതിശയിപ്പിക്കുന്ന മാറ്റത്തിനാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. നാല്പ്പതോളം സ്റ്റേഡിയങ്ങളുടെ നിര്മ്മാണം വിവിധ ഭാഗങ്ങളില് പുരോഗമിക്കുകയാണ്.

13 സ്റ്റേഡിയങ്ങള് ജനങ്ങള്ക്ക് തുറന്നു കൊടുത്തു. എല്ലാ സ്റ്റേഡിയങ്ങളും കാര്യക്ഷമമായി സംരക്ഷിക്കാന് കായികവകുപ്പിനു കീഴില് ഒരു സ്ഥിരം സംവിധാനം ഉടന് നിലവില് വരും. കാസര്ഗോഡ്, തൃശ്ശൂര്, പത്തനംതിട്ട ജില്ലകളിലായി പുതിയ 3 സ്പോട്സ് ഡിവിഷന് സ്ഥാപിക്കാനുള്ള നടപടികള് പുരോഗമിക്കുകയാണ്. സ്കൂള് തലത്തില് വിദഗ്ധ കായികപരിശീലനം നല്കാനുള്ള സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാന് നടപടി സ്വീകരിക്കും. നല്ല യോഗ്യതയുള്ള കായിക അദ്ധ്യാപകരെ സ്കൂളുകളില് നിയമിക്കും. നമ്മുടെ പരിശീലകര്ക്ക് പുതിയ കാര്യങ്ങള് പഠിക്കാന് അവസരം ഒരുക്കും. കഴിവ് തെളിയിച്ച പരിശീലകരെ വിദേശത്ത് ഉള്പ്പെടെ അയച്ച് സ്വയം നവീകരിക്കാന് അവസരം ഉണ്ടാക്കും. ഭിന്നശേഷിക്കാര്ക്ക് കായികപരിശീലനത്തിന് അവസരം ഒരുക്കാനും മത്സരങ്ങളില് പങ്കെടുപ്പിക്കാനും സഹായം നല്കും. കായികമേഖലയിലെ പ്രമുഖര് മുന്നോട്ടുവെച്ച നിര്ദ്ദേശങ്ങള് ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില് കായിക വകുപ്പ് സെക്രട്ടറി ഷാജഹാന് ഐ എ എസ് അദ്ധ്യക്ഷനായി. കായിക യുവജനകാര്യ ഡയറക്ടര് ജെറോമിക് ജോര്ജ്ജ് സ്വാഗതം പറഞ്ഞു.


കായികഭവന് ശിലയിട്ടു

സംസ്ഥാനത്തെ കായികമേഖലയ്ക്ക് ഏകീകൃത ആസ്ഥാനം എന്ന ലക്ഷ്യത്തോടെ നിര്മ്മിക്കുന്ന കായികഭവന് ശിലയിട്ടു. തിരുവനന്തപുരത്ത് നടന്ന കായികമേഖലയിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കായികമന്ത്രി ഇ പി ജയരാജനാണ് ശിലാസ്ഥാപനം നിര്വഹിച്ചത്. തിരുവനന്തപുരം നഗരത്തിലെ വാന്റോസ് ജംങ്ഷനിലാണ് ഏഴ് നിലയുള്ള കായിക ഭവന് നിര്മ്മിക്കുന്നത്.

കായിക-യുവജനകാര്യ ഡയറക്ടറേറ്റ്, സംസ്ഥാന സ്പോട്സ് കൗണ്സില്, കായിക അസോസിയേഷനുകള് ഉള്പ്പെടെയുള്ളവരെ ഒരു കുടക്കീഴില് കൊണ്ടുവരാന് കായികഭവന് അവസരം ഒരുക്കും. നിലവില് പരിമിതമായ സാഹചര്യങ്ങളിലാണ് ഈ ഓഫീസുകള് പ്രവര്ത്തിക്കുന്നത്.

കായികഭവന് വരുന്നതോടെ, കായികമേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്ക്ക് വരുന്നവര്ക്ക് കാര്യങ്ങള് നിര്വഹിച്ച് കിട്ടുക എളുപ്പമാകും. കായിക ഡയറക്ടറേറ്റിനും സ്പോട്സ് കൗണ്സിലിനും കൂടുതല് സഹകരണത്തോടെ പ്രവര്ത്തിക്കാനും സാധിക്കും. വിവിധ ഓഫീസുകള്ക്കു പുറമെ, കോണ്ഫറന്സ് ഹാള്, ലൈബ്രറി, ഫിറ്റ്നസ് സെന്റര് തുടങ്ങിയ സൗകര്യങ്ങളും കായികഭവനില് ഒരുക്കും. 15 കോടി രൂപയാണ് നിര്മ്മാണച്ചെലവ് കണക്കാക്കുന്നത്.





Credits Kerala || Deshabhimani ​Online ​News https://ift.tt/3uniaiP

Comments

Archive

Contact Form

Send