സ്വകാര്യവത്കരണത്തിനെതിരെ ബാങ്ക് ജീവനക്കാർ മാർച്ചിൽ രണ്ടുദിവസം പണിമുടക്കും

ഹൈദരാബാദ്> കേന്ദ്ര സര്ക്കാരിന്റെ ബാങ്ക് സ്വകാര്യവത്കരണ നയത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്സ് (യുഎഫ്ബിയു) മാര്ച്ച് 15, 16തീയതികളില് ദേശവ്യാപക പണിമുടക്ക് നടത്തുന്നു. ഇന്ന് ചേര്ന്ന് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരമാനമുണ്ടായത്.

കൂടുതല് സമരപരിപാടികളിലേയ്ക്ക് നീങ്ങുന്നത് സംബന്ധിച്ച് തുടര്ന്ന് തീരുമാനിക്കുമെന്നും യുഎഫ്ബിയു കണ്വീനര് സഞ്ജീവ് കെ ബാന്ത്ലാഷ് അറിയിച്ചു. കേന്ദ്രബജറ്റില് രണ്ട് ബാങ്കുകളെ സ്വകാര്യവത്കരിക്കുമെന്ന ധനന്ത്രി നിര്മ്മല സീതാരാമന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന യുഎഫ്ബിയു യോഗത്തിലാണ് സമരം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.



Credits National || Deshabhimani ​Online ​News https://ift.tt/3aME3iq

Comments

Archive

Contact Form

Send